0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1124

ചെയ്തിട്ടും അവളെ കാണാതെ ഇരിക്കാൻ ആവുന്നില്ല എന്നതാണ് സത്യം!!

ക്ലാസ്സിൽ നിന്നും ഇപ്പോൾ യാതൊരു ശബ്ദവും കേൾക്കുന്നില്ല. അവൾ അവളുടെ പതിവ് പരുപാടിയിൽ ആയിരിക്കും ഡെസ്ക്കിൽ കുത്തി വരയൽ..

ഒക്കെ.. ഞാൻ ശ്വാസം അകത്തേക്ക് ആഞ്ഞ് എടുത്ത്. ദീർഘ നിശ്വാസം വിട്ടു തയാറായി. പ്ലാൻ ഒക്കെ ഒന്നുകൂടി ആലോചിച്ച് ഉറപ്പിച്ചു. നേരെ ക്ലാസിലേക്ക് നടന്നു…

ക്ലാസിൻ്റെ വാതിൽ കടന്ന് തിരിഞ്ഞതും ചുമരിൽ ചാരി തൊട്ട് മുന്നിൽ രജിത!! ഞാൻ സഡ്ഡൻ ബ്രേക്ക് ഇട്ടില്ലായിരുന്നെങ്കിൽ നേരെ അവളെ പോയി ഇടിച്ചേനെ… അത്രയും അവിചാരിതമായ സ്ഥലത്ത് ആണ് അവൾ നിന്നിരുന്നത്. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഒരു നിമിഷം സ്റ്റക് ആയി… അവളുടെ കവിളിൽ വീണ്ടും ആ നുണക്കുഴി ചിരി വിടർന്നു. പെട്ടന്ന് ഒറ്റ കുതിപ്പിൽ എൻ്റെ മുന്നിൽ വന്ന് എൻ്റെ നെഞ്ചിൽ പിടിച്ച് ഒരു തള്ള്… ഞാൻ നേരെ പുറം ഇടിച്ച് ചുമരിൽ ചാരി നിന്നു. ഓർക്കാപ്പുറത്ത് ആയതിനാൽ ഒരൽപം വേദനിച്ചു. എൻ്റെ പുറകിലെ ചുമരിൽ എൻ്റെ തലയുടെ വശത്തായി ഒരു വില്ലൻ ഭാവത്തിൽ വലത് കൈ ചാരി വെച്ചിട്ട് എന്നേ ചോദ്യം ചെയ്യുന്ന ഭാവത്തിൽ എൻ്റെ കണ്ണിലേക്ക് അവളുടെ നോട്ടം കുത്തി ഇറക്കി എന്നോട് ചോദിച്ചു…

"എന്താ മനുവിൻ്റെ ഉദ്ദേശം"..??

മുഖത്ത് അൽപ്പം ഗൗരവം ഉണ്ടായിരുന്നു. ഞാൻ കുറച്ച് പരിഭ്രമിച്ചു..

ഞാൻ പറഞ്ഞു "യില്ല"..! പരിഭ്രമം കാരണം ചെറുതായി ശബ്ദത്തിൽ ഒന്ന് വെള്ളി വെട്ടി. എനിക്ക് വലിയ ജാള്യത ആയി. അത് കേട്ട് അവൾ ഒന്ന് ചിരിച്ചു…

ഉഫ്ഫ്ഫ്ഫ്……!!!!!

അവളുടെ കൊച്ചരി പല്ലും, നനുത്ത ചുണ്ടും, ഹേസൽ ബ്രൗൺ കണ്ണുകളും വില്ല് തോൽക്കും പുരികവും തുടുത്ത കവിളും പിന്നെ… നുണക്കുഴിയും… ഇത്ര അടുത്ത്…!! വിരിഞ്ഞ് ഇറങ്ങിയ ഇളം റോസാ പൂവിൽ നിന്നും ഉണ്ടാകുന്ന തരം കുളിരണിയിക്കുന്ന ഒരു മണം അവളിൽ നിന്നും എന്നിലേക്ക് ഒഴുകി…

എനിക്ക് ഇതെല്ലാം സ്വപ്നം പോലെ തോന്നി!! എൻ്റെ എല്ലാ അവയവങ്ങളും പ്രവർത്തനം നിലച്ചു… ഹൃദയം ഒഴിച്ച്… അത് ഇപ്പോഴും ബുള്ളറ്റ് ഓടിച്ചു കൊണ്ട് ഇരിക്കുകയാണ്..

"ഇല്ലെ ഒന്നുമില്ലേ"..? മുഖം ഒരു വശത്തേക്ക്

💬 Comments

View all comments