0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 3K

പപ്പയുടെ ചുറ്റും ഒന്ന് നോക്കി.. കൈയെത്തും ദുരത്ത് പപ്പക്ക് ആക്സസ് ചെയാൻ പറ്റുന്ന ടൂൾസ് എന്തൊക്കെ ഉണ്ടെന്ന്..

സുബാഷ്..! മണി പ്ലാനിന്റെ ചട്ടിയിൽ എന്റെ കൈത്തണ്ടയുടെ വണ്ണമുള്ള നല്ല മുളവടി ചൂടിക്കയർ ചുറ്റി വെച്ചിട്ടുണ്ട്. അതെടുത്തു മോന്തക്ക് ഇട്ടു കുത്ത് ആണോ അതോ നേരെ തലയിൽ അടിയാണോ എന്ന് മാത്രം നോക്കിയാൽ മതി.. എന്റെ ഉച്ചിയിലൊരു തരിപ്പ് കയറി..

പപ്പ പയ്യെ ടീപ്പോയിൽ ഇരുന്ന കോഡ്‌ലെസ്സ് ഫോൺ എടുത്തു. എനിക്ക് ഉറപ്പായിരുന്നു ഈ തന്തക്കഴുവേറി അത് ചെയ്യും എന്ന്.. എന്നിട്ട് പതിയെ എന്നെ നോക്കി.. തുടർന്ന് വളരെ പതിയെ നമ്പറുകൾ കുത്താൻ തുടങ്ങി. ഇതാണ് മകൻ എന്ന നിലയിൽ പപ്പ എനിക്ക് തരുന്ന അവസാന അവസരം. ഒന്നെങ്കിൽ ഈ അവസരം വിനിയോഗിച്ച് പപ്പയുടെ കാലിലേക്ക് സ്റാഷ്ടന്ഗം വീണു ഞാൻ നുണ പറഞ്ഞതാണ് പപ്പാ എന്ന് വിളിച്ചു കരയണം. പപ്പക്കും അതാണ് വേണ്ടത്. ഞാൻ നുണ പറയുകയായിരുന്നു എന്ന് ഞാൻ തന്നെ പറയണം. അങ്ങനെ ആണെങ്കിൽ  എന്നെ പിടിച്ചു ഇപ്പൊ അച്ചാലും മുച്ചാലും പൊട്ടിക്കാം അതല്ല, മറിച്ച് പപ്പ തന്നെ കണ്ടു പിടിക്കുകയാണെങ്കിൽ, ഇവിടെ ആന ഇല്ലാത്ത ഒരു ആറാട്ട് തന്നെ നടക്കും! പിടിച്ചു മാറ്റാൻ അമ്മ പോലും ഇല്ല. അതുകൊണ്ട് തീരുമാനം എന്റേതാണ്.. എനിക്ക് അറിയാവുന്ന എല്ലാ ഹിന്ദു ദൈവങ്ങളേയും ക്രിസ്ത്യൻ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു..

മാനസ വീട്ടിൽ നിന്നും ഇറങ്ങിക്കാണല്ലേ…!

കൈയിൽ കിട്ടിയ എലിയെ കൊല്ലുന്നതിനു മുൻപ് പൂച്ച ഇട്ടു കളിപ്പിക്കുന്ന ഒരു കളിയുണ്ട്. ഒരുപാടങ്ങു രസിച്ചു മടുക്കുമ്പോൾ മാത്രമാണ് പൂച്ച എലിയെ കൊല്ലുക. അതുപോലെ

💬 Comments

View all comments