Chapter Title : യക്ഷി 3 [താർക്ഷ്യൻ]
ഈ രംഗം കോശി രസിച്ചുകൊണ്ട് ഇരിക്കുകയാണ്. നമ്പർ കുത്തി ഫോൺ ചെവിയിൽ വെച്ചു. എന്നിട്ട് പത്രം മടക്കി ടീപ്പോയിൽ വെച്ചു, കണ്ണട ഊരി അതിനു മുകളിൽ വെച്ചു. ഞാൻ ആകെ പേടിച്ചു വിറച്ച് ഇതെല്ലാം കണ്ട് നിൽക്കുകയാണ്. ചാരി ഇരുന്ന പപ്പ അൽപ്പം മുന്നോട്ട് ഒന്ന് ആഞ്ഞു ഇരുന്നു. ഇനി എന്താ നടക്കാൻ പോവുക എന്നത് ദൈവത്തിനു പോലും പിടിയില്ല. അത്രക്കും അപ്രവചനീയമാണ് നരിമറ്റത്തിൽ എബ്രഹാം കോശി…
എന്റെ തലക്കുള്ളിൽ നന്മ നിറഞ്ഞ മറിയവും രാമാ രാമാ.. കൃഷ്ണ കൃഷ്ണ.. കാസറ്റും തിരിച്ചും മറിച്ചും ഇട്ടു ഓടിക്കുകയാണ്. പപ്പ എന്നെ നോക്കാതെ മൂക്കിലെ പൊറ്റ തെരുപ്പിടിപ്പിച്ച്, നുള്ളി വലിച്ചു ഉരുട്ടി ഇരിക്കുകയാണ്. ഞാൻ എന്ത് ചെയ്യണം ഓടിയാലോ..? അതോ നിൽക്കണോ..? രണ്ടാണെങ്കിലും ഇന്ന് എന്റെ അന്ത്യമാണ്. ഇനി എല്ലാം മാനസയുടെ കൈയിൽ ആണ്… ഞാൻ ശവം പോലെ അങ്ങനെ നിന്നു. നിമിഷങ്ങൾക്ക് മണിക്കൂറിന്റെ ദൈർഗ്യം ഉള്ളത് പോലെ തോന്നി..
“ആഹ് എന്നടാവ്വെ.. ഇന്ന് ഡ്യൂട്ടി ഇല്ലായോ”..? പപ്പ നീട്ടി ചോദിക്കുവാണ്..
തീർന്നു… ഫോണിന്റെ മറുപുറം സത്യനങ്കിൾ തന്നേ..!! എന്റെ ഇടതുകാലിന്റെ പാദം നിലത്ത് നില്കാതെ പതിയെ വിറക്കാൻ തുടങ്ങി. ഇപ്പൊ മാനസ ഇറങ്ങിയോ എന്ന് ചോദിക്കും. അതോടെ തീരും എല്ലാം… ഞാൻ തല താഴ്ത്തി ശ്വാസം അടക്കിപ്പിടിച്ചു നിന്നു.
“ആഹാ.. അതുശരി.. എപ്പോ..!? ആഹാ.. ആഹാ.. യെന്നാന്നു..? ഓഹ്.. ഓഹ്.. അതുശരി” പപ്പയുടെ പതിവ് ശൈലിയിൽ ഇരുന്ന് സംസാരിക്കുകയാണ്.. എന്തെങ്കിലുമാവട്ടെ ഇതൊന്നു തീരുമാനം ആയി കിട്ടിയാൽ മതിയെന്നായി എനിക്ക്…
അപ്പൊ മോളോ..? മോളെന്തിയെ”… പപ്പ നൈസായിട്ട് വിളിച്ച
💬 Comments
View all comments