Chapter Title : യക്ഷി 3 [താർക്ഷ്യൻ]
കാര്യത്തിലേക്ക് കടന്നു…
“ഓഹോ..!! എപ്പോ”..!? പപ്പയുടെ ശബ്ദം അൽപ്പം കൂടി..
തീർന്നു.. എല്ലാം തീരുമാനം ആയി.. ആ പിശാച് പിടിച്ചപെണ്ണ് ഇന്ന് ഊക്കാനായിട്ട് നേരത്തെ ഇറങ്ങി. അല്ലെങ്കിൽ കണ്ട അവിടേം ഇവിടേം തട്ടി തടഞ്ഞ് നിന്ന് അവസാനം സ്‌കൂളിലേക്ക് കെട്ടി എടുക്കുന്നവളാണ്. ഇന്ന് അവൾ ആരുടെ അമ്മക്ക് പിണ്ഡം വെക്കാൻ നേരത്ത കെട്ടി എഴുന്നെള്ളിയതാ..!? ഇനി ഒരിക്കലും ആ നായിന്റെ മോൾക്ക് ഞാൻ കോപ്പി അടിക്കാൻ നിന്നു കൊടുക്കില്ല…
ഇനി എന്നെ സ്‌കൂൾ മാറ്റിക്കളയുമോ..?? അതോ പഠനം അവസാനിപ്പിച്ച് തറവാട്ടിലേക്ക് വിടുമോ..?? അതിലും ബേധം എന്നെ ഇവിടിട്ടു തന്നെ അടിച്ചു കൊല്ലുന്നതാണ്.. ഈ വിഷയത്തോടെ എന്നിലുള്ള പപ്പയുടെ വിശ്വാസം എന്നെന്നേക്കുമായി തീർന്നു... ഇനി ഞാൻ എന്ത് പറഞ്ഞാലും ഒരിക്കലും പപ്പാ വിശ്വസിക്കാൻ പോകുന്നില്ല എന്ന യാഥാർഥ്യം ഒരു ഗോലിയാത്തിനെ പോലെ എന്റെ മുന്നിൽ വന്നു നിൽക്കുകയാണ്…
“എടാവ്വെ നീ അവിടെ മാറി നിന്നെക്കരുത്. അവക്കുള്ളത് മുഴുവൻ ഇങ്ങു വാങ്ങിച്ചെടുക്കണം.. ആഹഹാ.. നീ ആണെടാ ആൺകുട്ടീ. അപ്പൊ ശരിയടാ നീ ഇങ്ങെത്തിയിട്ട് വിളി ഞാൻ അങ്ങ് വരാം. നമുക്കൊന്ന് കൂടണ്ടേ എത്ര കാലാവായി... ഓഹ് സാധനവൊക്കെ ഇഷ്ട്ടം പോലെ സ്റ്റോക്കൊണ്ട്. നിന്റെ സ്‌പെഷൽ വേണോങ്കി അതിനുള്ള ഏർപ്പാടും ചെയാം”
ഇയാളിതെന്തൊക്കെയാ പറയുന്നേ എന്ന് ഞാൻ അന്തം വിട്ടു നോക്കി. പപ്പ തുടർന്നു സംസാരിക്കുകയാണ്…
“ആഹ് ചോദിയ്ക്കാൻ മറന്നു.. എമിലി ഓക്കേ അല്ലേടാ..? ആഹ്.. ആഹ്.. ഹയ്യോ എന്നാ പറ്റിയെടാ”..?
‘എമിലി’..!! ആ പേര് എന്റെ മരവിച്ച തലച്ചോറിൽ ഒരു കൊള്ളിയാൻ പോലെ മിന്നി.. അലക്സങ്കിൾ…! എമിലിയാന്റി..!
പപ്പയുടെ പാർട്ണർ
💬 Comments
View all comments