0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 3.3K

കൊടുക്കുന്നത്. തട്ടം പോലും ഇടാതെ നടന്ന പെണ്ണ്, അതിനു ശേഷമാണ് പാള പോലത്തെ ചുരിദാറും തലവഴിയുള്ള മൂടികെട്ടും ഒക്കെ തുടങ്ങിയത്. അവളുടെ സംസാരത്തിൽ നിന്നും അവളുടെ താല്പര്യമില്ലാതെയാണ് എല്ലാം നടന്നത് എന്ന് വ്യെക്തം. അതുകൊണ്ട് തന്നെ ഇനിയുള്ള കാലം ഏതെങ്കിലും അടുക്കളയിൽ തീരാൻ ആണ് അവളുടെ വിധി. ഇനി ഞാൻ ഇവളെ കാണുമ്പോൾ എനിക്ക് ഒരുപക്ഷെ തിരിച്ചറിയാൻ പോലും പറ്റിയെന്നു വരില്ല. പഴയ സുഹൃത്തുക്കളെ കണ്ടാലും, പ്രത്യേകിച്ച് ആൺ സുഹൃത്തുക്കളെ, ഒന്ന് ചിരിക്കാൻ പോലും കഴിയാതെ, കറുത്ത പർദ്ദക്കുള്ളിൽ ഒതുങ്ങുന്ന ഒരു നെടുവീർപ്പ് ആയി അവൾ മാറിയേക്കാം. എനിക്ക് പാവം തോന്നി…

പക്ഷെ നമ്മുടെ കക്ഷി ആവട്ടെ ഞാൻ പേര് എഴുതിയത് കണ്ടപ്പോൾ “ഹും” എന്നൊരു പുച്ഛ ഭാവവും ഇട്ടു തല നേരെ തിരിച്ചു കിടന്നു. ഞാൻ ഓർത്തു ഇവൾ ആളൊരു കാന്താരി തന്നെ.. നിക്കട്ടെ ടൂറിനു ഞാൻ നിന്നെ എടുത്തോളാം കള്ളി പൂ… ങ്കുയിലെ..

പെട്ടന്ന് ക്ലാര മിസ് ക്ലാസ്സിലേക്ക് വന്നു. വന്നപാടെ എന്നോട് പറഞ്ഞു

“മനു.. നമ്മടെ ലാബിലെ ഇൻസ്ട്രുമെന്റസ് ഒക്കെ ഒന്ന് വൃത്തി ആക്കി വെക്കണം. ഇൻസ്‌പെക്ഷൻ ഉടനെ ഉണ്ടാകും. നാളെയും മറ്റന്നാളും ലീവ് അല്ലെ? അപ്പൊ നമുക്ക് ഇന്ന് തന്നെ ചെയ്‌യേണ്ടി വരും. ലാബിൽ രേഷ്മ മിസ് ഉണ്ട്. മിസ് ആണ് മനുവിനെ വിളിക്കാൻ പറഞ്ഞത്. മനുവിന്റെ ഹെൽപ്പിനു ആരെയെങ്കിലും ഒരാളെ വിളിച്ചോ”..

അപ്പോഴേക്ക് ക്ലാസ്സിൽ കൂട്ട വിളി ആയി. എല്ലാവർക്കും മനുവിനെ ഹെൽപ്പണം. അത് മനുവിനോടുള്ള പ്രേമം മൂത്തിട്ടല്ല ക്ലാര മിസ്സിന്റെ ഉറക്കം തൂങ്ങി ക്ലാസ്സിൽ നിന്നും രക്ഷപെടാൻ ഉള്ള

💬 Comments

View all comments