Chapter Title : യക്ഷി 3 [താർക്ഷ്യൻ]
മൂപ്പൻ തിരക്കിട്ട് സ്കൂട്ട് അടിച്ചു. അണ്ടി പോയ ഉടനെ വാ മക്കളെ എന്നും പറഞ്ഞ് രേഷ്മ മിസ് ഞങ്ങളെ അങ്ങോട്ട് കൊണ്ടു പോയി. അങ്ങോട്ട് നടക്കുന്നതിനിടയിൽ മിസ്സ് കാണാതെ ഞാൻ അവിശ്വസനീയതയോടെ രജിതയെ നോക്കി. “ഹും” എന്ന് പറഞ്ഞു മുഖം കൊട്ടി അവൾ തല തിരിച്ചു. അതുകണ്ട് എനിക്കവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്.
ലാബിൻ്റെ അവസാനം പലതരം ഇൻസ്ട്രുമെൻറ്സും ബുക്കുകളും എല്ലാം വെച്ച ഒരുപാട് തടിയൻ ഷെൽഫുകൾ ഒരു ചുമരിൽ നിന്നും മറു ചുമര് വരെ റൂമിനു കുറുകെ നിരത്തി ഇട്ടിട്ടുണ്ട്. അതിന്റെ ഒരറ്റത്തു കുറച്ചു സ്ഥലം ഒരു വാതിൽ പോലെ ഒഴിച്ച് ഇട്ടിട്ടുണ്ട്. ഒന്നര ആൾക്ക് കഷ്ട്ടിച്ചു കടന്നു പോവാൻ പാകത്തിൽ. അതിനപ്പുറം, അതായതു ഷെൽഫുകളുടെ പുറകു വശം ശരിക്കുമൊരു റൂം പോലെയാണ്. പൂർണമായും ഒറ്റപ്പെട്ട നിലയിലുള്ള ഒരു സ്പേസ്. അതിന്റെ അവസാനം ചുമരിനോട് ചേർന്ന് അരപ്പൊക്കത്തിൽ ഒരു ചെറിയ കൊട്ടത്തളവും കഴുകാനുള്ള ടാപ്പും. നിലത്തു ഒരുപാട് ചാക്ക് കെട്ടുകളും, ഉപകരണങ്ങളുടെ കവറുകളും, അതും ഇതും എല്ലാം ആയി ചണ്ടി ചപ്പ് ചവറുകളുടെ ഒരു ഷോറൂം തന്നെ ഉണ്ട്. പിന്നെ ഒരു കാർഡ് ബോർഡ് പെട്ടിയിൽ ഞങ്ങൾക്ക് വൃത്തിയാക്കാൻ ഉള്ള ഉപകരണങ്ങൾ…
രേഷ്മ മിസ്സ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തപ്പോൾ ഒരു വയസ്സൻ ബൾബ് മുകളിൽ എവിടെയോ മുനിഞ്ഞ് കത്തി. എന്നാലും ആ മുറിയിൽ മുന്നിട്ട് നിൽക്കുന്നത് ഇരുട്ട് തന്നെയാണ്. ഞങ്ങളോട് അൽപ്പം കുശലം എല്ലാം പറഞ്ഞ് വേണ്ട നിർദേശങ്ങളും തന്ന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ തൊട്ടപ്പുറത്ത് ഉണ്ടാകും
💬 Comments
View all comments