Chapter Title : യക്ഷി 5 [താർക്ഷ്യൻ]
ചേച്ചിക്ക് നിലൂന്റെ അടിപിടിക്കേസ് ഒത്തു തീർക്കുവാനെ നേരം ഉണ്ടായിരുന്നുള്ളു. ചേച്ചിക്ക് കൈയിൽ ദമ്പിടി ഉള്ളതുകൊണ്ടും, സമൂഹത്തിൽ നല്ല കണക്ഷൻ ഉള്ളതുകൊണ്ടും എല്ലാം സോൾവ് ആയിപ്പോയി. പക്ഷെ, നിലീൻ അവസാനം പിടിച്ച ഏണി പോലീസ് കേസ് ആയി. ആ വകയിൽ പണമായി അത്യാവശ്യം നല്ലപോലെ സോഫിയാന്റീടെ കൈയീന്ന് പൊട്ടി. അത് സോൾവ് ആക്കിയത് സത്യനങ്കിളും പപ്പയും കൂടെയാണ്. അതോടെ അവളെ ഇവിടെ നിന്നും യുദ്ധകാലാടിസ്ഥാനത്തിൽ കോൺവെന്റിലേക്ക് പറത്തിച്ചു. പക്ഷെ എത്ര വലിയ ഏണി പിടിച്ച് വീട്ടിൽ വന്നാലും സോഫിയാന്റി ഒരിക്കലും നിലീനെ അടിക്കുകയോ വഴക്ക് പറയുകയോ ചെയ്തിട്ടില്ല. അവളെ ഒരാൺകുട്ടി ആയി തന്നെയാണ് സോഫിയ വളർത്തിയത്. മറിച്ച് ആൺകുട്ടി ആയ എനിക്ക്, നിലീൻ പിടിക്കുന്ന എല്ലാ ഏണിക്കും വീട്ടിൽ നിന്നും കണക്കിന് പൂരപ്പാട്ട് കേൾക്കാറുണ്ട്താനും.. അവസ്ഥ..!
നിലീനെ നാട്ടിൽ നിന്ന് മാറ്റി കോൺവെന്റ് സ്‌കൂളിലേക്ക് അയച്ചത് പ്രധാനമായും മൂന്നു കാര്യങ്ങൾ സോൾവ് ചെയ്യാൻ ആണ്. ഒന്ന് - നാട്ടിലുള്ള പിള്ളേരുമായുള്ള ഞങ്ങടെ അടിപിടി ഒഴിവാക്കാൻ, രണ്ട് - ഞങ്ങൾ പരസ്പരം ഉള്ള അടി നിർത്താൻ, മൂന്ന് - അവളുടെ പെട്ടന്നുള്ള ദേഷ്യം കുറക്കാൻ, എന്തായാലും നിലൂന്റെ നാടുകടത്തലോടെ ഞങ്ങൾ രണ്ടുപേരും നന്നായി. അങ്ങനെ എന്റെ അമ്മയും ഹാപ്പി, അവക്കടെ മമ്മിയും ഹാപ്പി..!
ഇടക്ക് ഞങ്ങൾ തമ്മിലും ചെറിയ ഉരസലൊക്കെ നടന്നിട്ടുണ്ട്. പൊടി പാറിയ അടി പറമ്പിൽ വെച്ചും റോഡിൽ വെച്ചും എന്തിനു പള്ളിയിൽ വെച്ച് വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനൊക്കെ മണിക്കൂറുകളുടെ ആയുസ്സ് ഉണ്ടാകത്തൊള്ളൂ. അടിയും ഇടിയും തെറിയും എല്ലാം കഴിഞ്ഞ് ഞങ്ങൾ പരസ്പരം ഒരു നോട്ടം നോക്കും.
💬 Comments
View all comments