0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.3K

കൂടെ തുറന്നപ്പോൾ കണ്ട കാഴ്ച..! അവന്റെ ഗ്യാങ് മെംബേഴ്സിനെപ്പോലെ ഷിവാസ് റീഗൽ തൊട്ട് ഊച്ചാളി മാജിക് മൊമൻറ്സ് വരെയുണ്ട്.. സത്യൻ അങ്കിളിന്റെ കൈക്കൂലി കളക്ഷന്റെ ഗോഡൗൺ അപ്പോൾ ഇവിടെയാണ്. അടുക്കളയിൽ… ഭാര്യയുടെ മൂക്കിന് തൊട്ടു താഴെ..! ഇതിലുള്ള ലോക്കൽ ഐറ്റംസ് പെറുക്കിയാണ് സത്യൻ അങ്കിൾ വീട്ടിലേക്ക് വരാറ്. എടാ സത്യാ.. ചുമ്മാ അല്ല നീയൊരു നക്കി ആണെന്ന് പപ്പാ പറയുന്നേ... ഇത് അതുക്കും മേലെ വരുമല്ലോടാ.. ചിറി നക്കി പട്ടിടെ കൂതി നക്കി പട്ടി ആണല്ലോടാ നീ.. ഛായ്… ലജ്ജാവഹം തന്നെ..

ഷിവാസ് ഞാൻ ടേസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവൻ വേണ്ട. കൂട്ടത്തിലെ പരിഷ്കാരി ഇങ്ങു പോരട്ടെ.. ദി മക്കല്ലൻ… 18 വയസ്സുകാരൻ മക്കല്ലൻ സിംഗിൾ മാൾട്ട് ഷെറി കാസ്‌ക്… ഹോ.. എനിക്ക് രോമാഞ്ചം വന്നു. എന്നാലും ഈ സാധനം കൈക്കൂലി ആയി കിട്ടിയാൽ ഇതിനുപകരം അങ്കിൾ എന്ത് കാര്യം ആയിരിക്കും ചെയ്ത് കൊടുത്തത്..? ചിലപ്പോൾ ആത്മാവ് തന്നെ വിറ്റുകാണും… ഏതായാലും അവന്റെ കഴുത്തിൽ തന്നെ പിടി ഇട്ട് ഇങ്ങു പൊക്കി. അതുകണ്ട് ആന്റി അർഥം വെച്ച് എന്നെ നോക്കി തല കുലുക്കി പുഞ്ചിരിച്ചു. ഞാൻ കണ്ണടച്ച് കാണിച്ചുകൊണ്ട് കോർക്ക് വലിച്ച് തുറന്ന് ഒന്ന് മണത്തു നോക്കി. ആ സെക്കന്റിൽ ഞാൻ ഉലകം വിട്ടു..!! ഹാ മികവ് തന്നെ..! പയ്യെ ഗ്ലാസിന്റെ മൂട്ടിലേക്ക് ലേശം പകർത്തി. അൽപ്പം നുകർന്നു…

ഞാൻ ജനിക്കും മുൻപ് വാറ്റി എടുത്ത് പൈൻ വീപ്പയിൽ ഒളിപ്പിച്ച് വൻകരകൾ കടന്ന് എനിക്ക് വേണ്ടി വന്ന അമൃത്.. ഞാൻ നിർവൃതി പൂണ്ട് കണ്ണടച്ച് നിന്നു.

“നല്ലതാണോ”..?

💬 Comments

View all comments