0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.3K

ആന്റി എന്നെ തപസ്സിൽ നിന്നുമുണർത്തി.

“ആണോന്നോ..? ഒരു ചരിത്രമാണ് കുട്ടീ ഇപ്പോൾ എന്റെ തൊണ്ടവഴി ഇറങ്ങിപ്പോയത്”...

അതുകേട്ട് ആന്റി വായ പൊത്തി ചിരിച്ചു. “കുടിച്ച് ലക്ക് കെട്ട് ഉറങ്ങിപ്പോണ്ട. മൂന്നു പെണ്ണുങ്ങൾ ഉള്ള വീടാ.. വല്ലോരും വന്നു ഞങ്ങളെ പിടിച്ചോണ്ട് പോയാൽ അറിയണം”..

“അതുങ്ങളെ രണ്ടെണ്ണത്തിനെ കൊണ്ടോട്ടെ. പക്ഷെ ഞാൻ ഇവിടെ ഉള്ളപ്പോൾ മാലിനിയെ ആരും കൊണ്ടു പോകത്തില്ല”..!

ആന്റിയുടെ കവിളിൽ കുഞ്ഞുതായി നുള്ളിക്കൊണ്ട് ഞാൻ പറഞ്ഞു.

എന്റെ വയറ്റിൽ കിടക്കുന്ന വീഞ്ഞിനെ ഇപ്പോൾ പോയ സിംഗിൾ മാൾട്ടഡ് വിസ്കി കയറി ചുംബിച്ചപ്പോൾ വായീന്ന് സ്ലിപ്പ് ആയ വാക്കുകൾ കേട്ട് ആന്റി ഞെട്ടി എന്റെ മുഖത്തേക്ക് മിഴിച്ഛ് നോക്കി. ഞാൻ ചെറുതായി ഒന്ന് ചമ്മി.

“മുട്ടേന്നു വിരിഞ്ഞില്ല അപ്പോഴേക്ക് അമ്മേടെ പ്രായം ഉള്ളവരോടാ അവന്റെ റൊമാൻസ്”.. എന്റെ താടിക്കിട്ടൊരു കിഴുക്കും വെച്ചു ആന്റി.

ഓക്കേ… ഒരു പരിധിയിൽ കൂടുതൽ സ്‌കീം ഇട്ടാലും ആന്റി ആസ്വദിക്കുകയാണ്. വലിയ സീൻ വരില്ല. പെട്ടന്നാണ് ആന്റി നേരത്തെ പറയാൻ വന്നു നിർത്തിയ റെഡ്‌മീറ്റിന്റെ കാര്യം ഞാൻ ഓർത്തത്. ഞാനത് ആന്റിയോട് ചോദിച്ചു. ആന്റി ചുണ്ടുകൾ  അകത്തേക്ക് മടക്കി കുസൃതി ഭാവത്തിൽ നോക്കി. എന്നിട്ട് ഫ്രിഡ്ജിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“അതിനകത്ത് ഒരു ബൗൾ ഉണ്ട് എടുത്തേ”..

ഞാൻ സംശയഭാവത്തിൽ ഫ്രിഡ്ജ് തുറന്നു. ഒരു അടപ്പുള്ള ഗ്ലാസ് ബൗൾ ഇരിക്കുന്നു. ഞാൻ അതെടുത്ത് ആന്റിക്ക് കൊടുത്തു. ആന്റി അത് വാങ്ങി. എന്നിട്ട് എന്നോട് ചോദിച്ചു.

“മനൂട്ടന് അഫ്രോഡൈറ്റ് ആരാ എന്ന് അറിയാമോ”..?

“കൊള്ളാം.. അറിയുമോ എന്ന്. നമ്മടെ ആൾ അല്ലെ..? കാമദേവി..! ഫ്രം

💬 Comments

View all comments