0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.3K

ഗ്രീക്ക് മിത്തോളജി”..!

അതെ എന്ന അർത്ഥത്തിൽ ആന്റി ചിരിച്ചുകൊണ്ട് തല കുലുക്കി. എന്നിട്ട് ബൗളിൽ നിന്നും ആന്റിയുടെ പൂപോലുള്ള വെളുത്ത നീണ്ട വിരലുകൾ കൊണ്ട് മാതളനാരങ്ങയുടെ മാണിക്യം പോലുള്ള വിത്ത് വിരൽകൊണ്ട് കോരി എടുത്ത് ഞെരിച്ചു. കൈ മുറിഞ്ഞ് ചോര വന്നതുപോലെ ആന്റിയുടെ വിരലുകൾ മാതളത്തിന്റെ രക്ത നിറമണിഞ്ഞു..

“അഫ്രോഡൈറ്റിന്റെ പ്രതീകമാണ് മാതളനാരകം. മനുവിന് അറിയാമോ അത്”..?

“ഇല്ല”..! എനിക്ക് അത്ഭുതമായി..!

“അതെന്താ അങ്ങനെ..? ലോകത്ത് ഇത്രയും നല്ല ഫ്രൂട്സ് ഉണ്ടായിട്ട് ഈ സാദനമേ കണ്ടുള്ളോ”..? മാതളത്തിന്റെ ഊമ്പിയ രൂപം ഓർത്തുകൊണ്ട് ഞാൻ ചോദിച്ചു.

ആന്റി ഒന്ന് പുഞ്ചിരിച്ചു. ഞാനാ ചിരിയിൽ അലിഞ്ഞു. ആന്റി പറഞ്ഞു:

“മാതളത്തിന്റെ കൗതുകകരമായ രൂപത്തെക്കുറിച്ച് ചിന്തിക്കുക, അത് ഒരു മനുഷ്യ ഹൃദയം പോലെയാണ് അല്ലെ”..?

“ഹാ ഏറെക്കുറെ മനുഷ്യ ഹൃദയം ആയിട്ട് വേണമെങ്കിൽ കാണാവുന്നതാണ്” ഞാൻ പറഞ്ഞു.

“സമ്പന്നമായ അതിന്റെ നിറവും അത്രതന്നെ വീര്യമുള്ള രുചിയും അതിനെ മറ്റു ഫലങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നു. അതിന്റെ മാംസളമായ പൾപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന സങ്കീർണ്ണമായ വിത്തുകളെ കുറിച്ച് ചിന്തിക്കുക, അത് നിഗൂഢമായ ഉർവരതയെ സൂചിപ്പിക്കുന്നു. അതിന്റെ ഓരോ വിത്തും ഒരു ചെറിയ പുതിയ ഫലം പോലെയാണ്”

“കൊള്ളാലോ.! കറക്ടാണ്. ഞാൻ ഇത്രക്ക് അങ്ങോട്ട് കയറി ചിന്തിച്ചില്ലായിരുന്നു”..

“മാതളനാരങ്ങയുടെ അനുഭൂതിയിൽ ശൃംഗാരത്തിന്റെ കാവ്യാത്മകതയുണ്ട്... ഒരു പ്രതീകമെന്ന നിലയിൽ, മാതളനാരങ്ങകൾ അഫ്രോഡൈറ്റിന്റെ മറ്റൊരു ക്ലാസിക്കൽ ഉദാഹരണമായ ആപ്പിളിന്റെ ഒരു തീവ്രരൂപമാണ്”

“എങ്ങനെ”..? ഞാൻ ചോദിച്ചു.

“മാതളനാരങ്ങകൾ അമ്ലതയേറിയ ഒരു ആപ്പിൾ പോലെയാണ് മനൂ.. അഫ്രോഡൈറ്റ് ദേവതയിൽ ഉൾക്കൊള്ളുന്ന അതിതീവ്ര അഭിനിവേശവും ഉർവരതയും മാതള നാരങ്ങകൾ അവയുടെ സ്വാദിലൂടെയും

💬 Comments

View all comments