Chapter Title : യക്ഷി [Arrow]
യക്ഷി
Yakshi | Author : Arrow

(ആദ്യം തന്നെ കടുംകെട്ട് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു അതികം വൈകാതെ തരാൻ ശ്രമിക്കാം sry ?.ഇത് ഒരു ഫാന്റസി, ഫിക്ഷൻ സ്റ്റോറി ആണ് അത് കൊണ്ട് തന്നെ കഥയിൽ ചോദ്യം ഇല്ല ?, പിന്നെ ഇത് ഒരു തട്ടികൂട്ട് കഥ ആണ് വലിയ പ്രതീക്ഷ കൊടുക്കാതെ വായിക്കുക ( മുൻകൂർ ജാമ്യം ?)
With love Arrow ?)
യക്ഷി
" ഹലോ, ഇതിപ്പോ നേരം കൊറേ ആയല്ലോ ഇന്നെങ്കിലും താൻ ഒന്ന് മുഖം കാട്ടുമോ??, രാത്രി ഇവിടെ വന്നാൽ തന്നെ കാണാൻ പറ്റും എന്ന് എല്ലാരും പറഞ്ഞത് കൊണ്ടാ മഞ്ഞും കൊണ്ട് ഇവിടെ വന്ന് ഇരിക്കുന്നെ, മാഷേ പൂയ്.. "
കുളത്തിൽ തെളിഞ്ഞ് കണ്ട ചന്ദ്രബിംബത്തിലേക്ക് നോക്കി ഇത്രയും പറഞ്ഞിട്ട് ഞാൻ പൊട്ടിച്ചിരിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. നല്ല കുളിര്, നല്ല മഞ്ഞുണ്ട് ചെറിയ കാറ്റും വീശുന്നുണ്ട് സിഗരറ്റിന്റെ പുക ഉള്ളിലേക്ക് ഇറങ്ങിയപ്പോൾ നല്ല ഒരു ഫീൽ.
" അതേ ഇന്നും തനിക്ക് വരാൻ താല്പര്യം ഇല്ലാ ല്ലേ, എന്നാ ഞാൻ പോണ് "
സിഗരറ്റ് വലിച്ചു തീർന്നപ്പോൾ കുറ്റി നിലത്തിട്ടു കെടുത്തിയിട്ട് കുളത്തിലേക്ക് നോക്കി ഒന്നുകൂടി ചോദിച്ചിട്ട് ഞാൻ പതിയെ ആ പടികൾ കയറി. പെട്ടന്ന് ആ കുളത്തിന്റെ അക്കരെ നിന്നിരുന്ന ആ കാട്ടു മുല്ലകൾ ഒന്ന് ഉലഞ്ഞുവോ? കാറ്റ് ആവാം. ഞാൻ പതിയെ എന്റെ റൂമിലേക്ക് നടന്നു.
ഞാൻ ആദി, ആദിദേവ് നടരാജ്. ഇപ്പൊ കണ്ടത് എന്റെ ഒരു
💬 Comments
View all comments