0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 766
അവൻ അനുവിന്റെ പിന്നാലെ ആയി. ഇഷ്ട്ടം ആണെന്നും പറഞ്ഞ്. എന്നാൽ അത് അവളോടുള്ള പ്രണയം അല്ല, അവളുടെ ശരീരത്തോടുള്ള കാമം ആണെന്ന് ഞങ്ങൾക്ക് മനസിലായി. പിന്നെ കുറെ ദിവസത്തേക്ക് അവന്റെ ശല്യം ഉണ്ടായില്ല. ഇതിനിടയിൽ അനുവിന് എന്നോട് പ്രേമം മൊട്ടിട്ടു. അത് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ ബാധിച്ചു. ഞാൻ അവളുമായി മിണ്ടണ്ടായി. ഇപ്പോ അവൾക്കൊരു ആക്‌സിഡന്റ്. അതിന് പിന്നിൽ ഹരിയാ. ഇത്രയും പറഞ്ഞ് തീർത്ത് കാർത്തി പാറുവിനെ നോക്കി. കാർത്തി: പാറു.....പാറു "Mm" കാർത്തി: നീ എന്താ ഒന്നും മിണ്ടാത്തേ???? "കാർത്തി നീ പറഞ്ഞത് ഒന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. കേട്ടടുത്തോളം അവൾക്ക് അസ്ഥിക്ക് പിടിച്ച പ്രേമമാണ് നിന്നോട്." കാർത്തി: പ്രേമം മണ്ണാകട്ട ഒന്ന് പോയെ പാറു. കാർത്തി ദേഷ്യപ്പെട്ടു. "ദേഷ്യം വരാൻ വേണ്ടി പറഞ്ഞത് അല്ല കാർത്തി. നിനക്ക് എന്നോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ, എന്നെ നീ ഇപ്പളും ചങ്കിൽ ഇരുത്തി പ്രണയിക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് നീ കേൾക്കണം.പറ്റില്ല എന്ന് മാത്രം പറയരുത്. സത്യം ചെയ്യ്." കാർത്തി: ആദ്യം നീ എന്താണെന്ന് പറ.
"നീ അവളെപ്പോയി ഒന്ന് കാണണം. എന്താ സംഭവിച്ചത് എന്ന് അറിയണം. അവിടെ ആ കുട്ടിയും, അവളുടെ കൂട്ടുകാരിയും മാത്രമല്ലെ ഉള്ളൂ???? ഇപ്പോ നീ പോയ അവർക്ക് അത് ഒരു സഹായം ആവും.plz കാർത്തി ചെല്ല്." കാർത്തി: ഇല്ല പാറു. അത് മാത്രം നടക്കില്ല. ഞാൻ പോവില്ല. "അപ്പൊ..... അപ്പൊ ന്നോട് ഒരു സ്നേഹവും ഇല്ല അല്ലെ???? കാർത്തി: പാറു plz എന്തൊക്കെയാടി ഈ പറയണേ???? "കാർത്തി ആ അവസ്ഥയില് ഞാൻ ആയിരുന്നെങ്കിലോ????

💬 Comments

View all comments