0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 768
അവന്റെ മുഖം അവളിലേക്ക് അടിപ്പിച്ചു. അവൾ കണ്ണുകൾ മെല്ലെ അടച്ചു. അവന്റെ ചുടുനീശ്വാസം അവളുടെ ചുണ്ടുകളിലേക്ക് പതിച്ചു. പതിയെ അവൻ അവളുടെ കീഴ്ചുണ്ടിനെ മുത്തി. അവൻ ആ പവിഴചുണ്ട് വായിക്കുള്ളിൽ ആക്കി നുണഞ്ഞു. അവളുടെ വായിക്കുള്ളിൽ നിന്ന് വരുന്ന മധുരമാർന്ന തേൻ അവൻ അവന്റെ വായിക്കുള്ളിലേക്ക് സ്വികരിച്ചു. ആ ചുംബനം പിന്നൊരു മത്സരമായി മാറി. അവളുടെ കിഴ്ചുണ്ടിലേക്ക് അവൻ അവന്റെ പല്ലിറക്കി. 'ൽസ്സ്സ്' എന്ന ശബ്‌ദത്തോടെ അവൾ അവനെ തള്ളി മാറ്റി. "ദേവി.... നീ പഴയത് ഒന്നും നിർത്തില്ലല്ലെ കാർത്തി. എന്റെ ചുണ്ട് എപ്പോ തന്നാലും അങ്ങ് തിന്നോണം. എന്തിനാ കാർത്തി ഇങ്ങനെയൊക്കെ ചെയ്യുന്നേ???? മര്യാദക്ക് ഉമ്മ തന്ന പോരെ!!!" കാർത്തി: ന്റെ പെണ്ണെ, ഓരോ പ്രാവിശ്യം നിന്നെ ഉമ്മ വക്കുമ്പോഴും
വേദനിപ്പിക്കാതെ വക്കാൻ ശ്രമിക്കുന്നുണ്ട് ഞാൻ. പക്ഷെ നിന്റെ പിൻകഴുത്തിൽ നിന്ന് ചെവിയോരം വഴി ചുണ്ടുകളിലേക്കൊരു പാതയുണ്ട്. എത്ര കരുതലോടെ വന്നാലും എന്റെ ചുംബനവണ്ടികളെ അപകടപ്പെടുത്തുന്നൊരു കാട്ടുപാത......!!! "മതി സാഹിത്യം പറഞ്ഞത്. പോവാൻ നോക്ക്." കാർത്തി: എന്നാലും ഞാൻ പോണോ പാറു???? "ദേ കാർത്തി നീ പറഞ്ഞത് ഞാൻ തന്നില്ലേ???? പിന്നെ എന്താ പോയാ????" കാർത്തി: എത്ര വർഷങ്ങൾക്ക് ശേഷാടി നമ്മള് കാണാണേ???? ഒരുപാട് പറയാൻ ഇല്ലെടി???? നീ തന്നല്ലേ പറഞ്ഞത് ഇന്നിനി നിന്നെ എങ്ങോട്ടും വിടില്ലെന്ന്???? എന്നിട്ടിപ്പോ നീ തന്നെ എന്നെ പറഞ്ഞ് വിടുവാ???? "കാർത്തി നീ എന്താ ഈ പറയണേ???? എന്റെ അവസ്ഥ ആ കൊച്ചിന് വരരുത്. നമ്മക്ക് നാളേം കാണാലോ.അല്ലെങ്കിൽ നീ അവളെ ഒന്ന് കണ്ട് എന്താ സംഭവിച്ചത് എന്നറിഞ്ഞിട്ട് വാ.

💬 Comments

View all comments