Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 5 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ഇപ്പോ. ആസിഡ് വിത്തിയത് കാരണം മുഖത്തിന്റെ പകുതി ഭാഗവും ഇടത് കൈയിലെ നാല് വിരലുകളും.............
കാർത്തി: മതി ഡോക്ടർ. Plz..........
കാർത്തി ഇടറിയ സ്വരത്തിൽ ഡോക്ടറോട് പറഞ്ഞു.
ഡോക്ടർ: ഏയ്യ് കാർത്തിക്, താൻ ഇങ്ങനെ ഇമോഷണൽ ആവല്ലേ. താൻ വേണം അഞ്ജലിയോട് ഈ കാര്യങ്ങൾ ഓക്കേ പറയാൻ. തന്റെ ഫ്രണ്ടിന്റെ ജീവൻ തിരിച്ച് കിട്ടിയല്ലോ അത് തന്നെ വല്യ കാര്യമല്ലേ????
കാർത്തി: ഓക്കേ ഡോക്ടർ. അ...... അവൾക്ക് ഇപ്പോ എങ്ങനെയുണ്ട് ഡോക്ടർ????
ഡോക്ടർ: she is all right. ഓപ്പറേഷൻ കഴിഞ്ഞതല്ലേ ഉള്ളൂ, ആ മയക്കത്തിലാ. മയക്കത്തിന്റെ hangover കഴിയുമ്പോൾ നിങ്ങൾ വേണം അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ. ഓക്കേ.
കാർത്തി: ഓക്കേ ഡോക്ടർ.
ഡോക്ടർ: and അവളുടെ വീട്ടുകാരെ അറിയിച്ചോ????
കാർത്തി: ഇല്ല ഡോക്ടർ.
ഡോക്ടർ: എത്രയും വേഗം അവൾടെ വീട്ടുകാരെ അറിയിക്കണം.
കാർത്തി: ഓക്കേ ഡോക്ടർ.പിന്നെ അവളെ ഒന്ന് കാണാൻ പറ്റുവോ????
ഡോക്ടർ: sorry കാർത്തിക്. ഇപ്പോ അവളെ കാണാൻ പറ്റില്ല. പുറത്ത്നിന്ന് വേണമെങ്കിൽ കാണാം.
കാർത്തി: ശെരി ഡോക്ടർ.
അത്രയും പറഞ്ഞ് അവൻ മുറിക്ക് പുറത്തിറങ്ങി. അവന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. ഒരിക്കൽ താൻ കാരണം ഒരു പെൺകുട്ടി മരിച്ചു. ഇപ്പോ തനിക്ക് വേണ്ടി ഒരു പെൺകുട്ടി മരണതുല്യമായി കിടക്കുന്നു. അവന്റെ ഹൃദയം പൊടിയുന്നത്പ്പോലെ. കണ്ണിൽ നിന്നും യാന്ത്രികമായി കണ്ണുനീര് നിലത്തേക്ക് പതിച്ചു. ദൂരെ നിന്നും അവൻ വരുന്നത് കണ്ട അഞ്ജലി അവന് അരികിലേക്ക് ഓടിയെത്തി.
അഞ്ജലി: കാർത്തി........... കാർത്തി എന്താ, എന്താടാ ഡോക്ടർ പറഞ്ഞേ????
അവൻ അവളെ ICU വാർഡിന് വെളിയിലേക്ക് കൂട്ടിക്കൊണ്ട്പ്പോയി.
💬 Comments
View all comments