0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1518

അവന്റെ കൈ ഒടിഞ്ഞ് തൂങ്ങി. അവൻ അലറി വിളിച്ചു.

"ഇനിയീ കൈക്കൊണ്ട് നിനക്കൊരു ഉപയോഗവും ഉണ്ടാവില്ല. അതുകൊണ്ടാ ആദ്യമേ ഞാൻ ചോദിച്ചേ ഇടത് കൈക്കൊണ്ട് വലിക്കാൻ അറിയാവോന്ന്. ഇനിയിപ്പോ എന്താ ചെയ്യാ അറിയില്ലെങ്കിൽ പഠിച്ചോ. കേട്ടോടാ നായെ"

കാർത്തി അവന്റെ ഒടിഞ്ഞ കൈയിൽ തന്നെ ആഞ്ഞു ചവിട്ടി.

"ആആആആആആആആ"

കാർത്തി: ടാ മനു ടാ.......... പൊട്ടാ

കാർത്തിയുടെ വിളിയാണ് മനുവിനെ ഓർമകളിൽ നിന്നും ഉണർത്തിയത്.

കാർത്തി: എന്താടാ രാവിലെ തന്നെ നിന്ന് സ്വപ്നം കാണുവാ??

മനു: ഏയ്യ് ഒന്നുമില്ലടാ. ഞാൻ പഴയതെന്തോ ഓർത്ത്.......

കാർത്തി: mm മനസിലായി വാ.

അതും പറഞ്ഞ് കാർത്തി മനുവിനെയും കൂട്ടി തിരിച്ച് വാർഡിലേക്ക് പോയി. അവിടെ അനു നല്ല ഉറക്കത്തിൽ ആയിരുന്നു. അവളെ ശല്യപ്പെടുത്തണ്ട എന്ന് അവരും വിചാരിച്ചു. അവരും അവിടെ തന്നെ ബെഡിൽ രണ്ട് വശത്തായി ഇരുന്നു. മനു പതിയെ സംസാരിച്ച് തുടങ്ങി.

മനു: ടാ അളിയാ ഇവൾടെ വീട്ടിൽ അറിയിച്ചില്ലല്ലോ??

കാർത്തി: ഇല്ലടാ. അഞ്ജലി വന്നിട്ട് വിളിച്ചാ മതീന്ന അവള് പറയണേ.

മനു: എടാ അഞ്ജലി വരുന്നവരെ കാക്കണോ?? അവള് ചിലപ്പോ ഇന്ന് വന്നില്ലെലോ??

കാർത്തി: ഒന്ന് വിളിച്ച് നോക്കിയാലോ??

മനു: mm എന്നാ നീ അങ്ങനെ ചെയ്യ്.

കാർത്തി phone എടുത്ത് അഞ്‌ജലിക്ക് dial ചെയ്തു.

കാർത്തി: അഹ് ഹലോ അഞ്ജലി

: അഞ്‌ജലിയോ ഏത് അഞ്ജലി??

കാർത്തി: ഹലോ ഇതാരാ??

: എന്റെ ശബ്‌ദം കേട്ടിട്ടും നിനക്ക് മനസിലായില്ലേ കാർത്തി?? ഞാൻ ഗൗരിയാ ടാ

അതും പറഞ്ഞ് അവൾ പൊട്ടി ചിരിച്ചു.

കാർത്തി: അഞ്ജലിയുടെ phone എങ്ങനെയാ നിന്റെ കൈയിൽ വന്നേ??

ഗൗരി: അഞ്ജലിയുടെ phone മാത്രമല്ല അഞ്‌ജലിയും എന്റെ കൈയിലാ.

കാർത്തി: നിനക്ക് എന്താടി കോപ്പേ വേണ്ടേ??

ഗൗരി: എനിക്കല്ലല്ലോ കാർത്തി നിനക്കല്ലേ എന്റെ ചെക്കനെ വേണ്ടേ??

കാർത്തി: അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ഞാൻ കൊടുക്കും. അതിനിടയില് ഒന്നും അറിയാത്ത അഞ്ജലിയെ ഇറക്കണ്ട. അവളെ വിട്ടേക്ക്.

ഗൗരി: അവളെ വിടാം പക്ഷെ നീ ഇവിടെ വരണം. ഇല്ലെങ്കിൽ അനുവിന് സംഭവിച്ചത് ഇവൾക്കും സംഭവിക്കും.

കാർത്തി:

💬 Comments

View all comments