Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
വേണ്ട ഞാൻ വരാം.
ഗൗരി: good boy സ്ഥലം ഞാൻ പറഞ്ഞ് തരാം. വേറെയാറും വരരുത്. വന്നാൽ......
കാർത്തി: ഇല്ല.
ഗൗരി: mm പിന്നെ നിനക്കൊരു surprise കൂടെയുണ്ട് അത് ഇവിടെ വന്നിട്ട് പറയാം.
അത്രയും പറഞ്ഞ് call cut ആയി
മനു: എന്താടാ അഞ്ജലി പറഞ്ഞെ??
കാർത്തി: അഞ്ജലിയല്ല ഗൗരിയാ പറഞ്ഞെ.
മനു: ഗൗരിയോ?? അളിയാ എന്തെങ്കിലും പ്രശ്നം ഉണ്ടോ ടാ??
കാർത്തി: ഹരിക്ക് കൊടുക്കാനുള്ള പണി അവസാനത്തേക്ക് മാറ്റി വച്ചതാ ഞാൻ. പക്ഷെ ഇപ്പോ അവര് തന്നെ എന്നെ വിളിച്ച് പണി എരന്ന് വാങ്ങിച്ചു. ഗൗരി എന്തായാലും ഒറ്റക്കിത് ചെയ്യില്ല. അവൾ സ്ഥലം പറഞ്ഞ് തരാമെന്ന് പറഞ്ഞിട്ടുണ്ട്. അവരും എന്തോ വലിയ പണി plan ചെയ്യുവാ.
മനു: അളിയാ........
കാർത്തി: പേടിക്കണ്ട അളിയാ തിരിച്ച് ഞാൻ വരും. കൂടെ അഞ്‌ജലിയും ഉണ്ടാവും.
മനു: അളിയാ ഞാനും വരാടാ.
കാർത്തി: വേണ്ട അളിയാ. പണ്ട് സിനിയഴ്‌സ് ആണെന്ന് പോലും നോക്കാതെ ഒരുപാട് പേരെ നമ്മൾ തല്ലിട്ടുണ്ട്. അന്നൊക്കെ എനിക്ക് ഇവനെ തല്ലാൻ തോന്നുന്നു അളിയാ എന്ന് ഞാൻ പറഞ്ഞാൽ മുന്പേ നിയായിരിക്കും അവനെ തല്ലി തുടങ്ങുവാ. പക്ഷെ ഇപ്പൊ നിനക്ക് എല്ലാത്തിനോടും ഒരു പേടി വന്നിട്ടുണ്ട്. അത് നിന്നെ കുറിച്ച് ആലോചിച്ചിട്ടല്ല. നിന്നെ സ്നേഹിക്കുന്നവരെ കുറിച്ച് ആലോചിച്ചിട്ട്. ഇപ്പൊ ഒരു പെണ്ണുണ്ട് നിന്നെ കുറിച്ച് ഓർക്കാനും, നിനക്ക് വേണ്ടി ജീവിക്കാനും. നിനക്കെന്തെങ്കിലും പറ്റിയാൽ അവള് പിന്നെ ജീവിച്ചിരിക്കില്ല. ഒരേ ഒരു തവണെ ഞാൻ അവളോട് സംസാരിച്ചിട്ടുള്ളു. ആ ഒരൊറ്റ തവണ കൊണ്ട് എനിക്കൊരു കാര്യം മനസിലായി. അവള് ജീവിക്കുന്നത് നിനക്ക് വേണ്ടിയാ. നിയെനിക്ക് നല്ലൊരു കൂട്ടുകാരൻ ആയിരുന്നു. നിന്നെ പോലുരുത്തനെ വേറെയാർക്കും കൂട്ടുകാരനായി കിട്ടിട്ടുണ്ടാവില്ല. ആ കാര്യത്തിൽ ഞാൻ ഭയങ്കര ലക്കിയാ.
മനു: നീ പറഞ്ഞത് എല്ലാം ശെരിയാ അളിയാ. എനിക്ക് നിന്റെ മനസ്സ് വായിക്കാൻ കഴിയും. നിനക്ക് എന്റെയും. നിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും എനിക്കറിയാം. അത്പോലെ തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങൾ നിനക്കും. പക്ഷെ ഒന്നുണ്ട് നിയറിയത്ത നിന്നോട് പറയാത്ത ഒരു
💬 Comments
View all comments