0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1520

കാര്യം. ലക്ഷ്മി ഒരു വായാടിയ. ദേഷ്യം വന്ന് കഴിഞ്ഞാൽ അവൾ പറയുന്നത് എന്താണെന്ന് അവൾക്ക് തന്നെ അറിയില്ല. ഞാൻ അവിടെയുള്ളപ്പോഴൊക്കെ ഞങ്ങള് എന്നും ഒന്നിച്ചായിരുന്നു കാവിൽ പോക്ക്. തിരിച്ച് വരുമ്പോ നേരം ഇരുട്ടും.ഞങ്ങടെ വീട്ടീന്ന് കാവിലേക്ക് ഒരുപാട് ദുരമുണ്ട്. എന്നാലും ഞങ്ങൾ എന്നും പോവുമായിരുന്നു. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാ അവള്. എപ്പോഴും വാതൊഴണ്ട് സംസാരിക്കും എന്നോട്. അവള് ചോദിക്കുന്നതിനെല്ലാം ഞാനും മറുപടി കൊടുക്കും. ഞാൻ എന്തെങ്കിലും പറയുവാണേ അവൾക്ക് അപ്പൊ ദേഷ്യം വരും. എന്താണെന്ന് അറിയോ?? ഞാനെപ്പോ സംസാരിച്ചാലും നിന്റെ പേര് എന്റെ വായീന്ന് വീഴും. ആദ്യൊക്കെ അവൾ ഒന്നും പറഞ്ഞിരുന്നില്ല. പിന്നെ പിന്നെ നിന്റെ പേര് കേക്കുന്നത്തെ അവൾക്ക് വെറുപ്പായി. എല്ലാ ദിവസോം ഇതൊരു പതിവായി. അങ്ങനെയിരിക്കെ ഒരു ദിവസം

"മനുവേട്ടെ...."

"Mm എന്താടി??"

"മനുവേട്ടന് ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ട്ടം ആരെയാ??"

"ആാാ എനിക്ക് അങ്ങനെയൊന്നും ഇല്ല. എല്ലാരേം ഇഷ്ട്ട. നിനക്കാരായ ഏറ്റവും കൂടുതൽ ഇഷ്ട്ടം??"

"അതിലെന്താ സംശയം എന്റെ മനുവേട്ടനെ തന്നെയാ എനിക്കിഷ്ട്ടം."

"അപ്പൊ അമ്മയും അച്ഛനും??"

"എനിക്ക് മനുവേട്ടൻ കഴിഞ്ഞേ വേറെ ആരുമുള്ളൂ."

"Mm"

"ഞാൻ പറഞ്ഞല്ലോ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ആരായാന്ന്. ഇനി മനുവേട്ടൻ പറയ്യ്."

"പറഞ്ഞ നീയെന്നോട് ദേഷ്യപ്പെടോ??"

"ഇല്ലന്നെ പറ."

"ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ട്ടം എന്റെ കൂട്ടുകാരനെയാ. കാർത്തിയെ. അവൻ കഴിഞ്ഞേ ഉള്ളൂ എനിക്ക് വേറെ ആരും. ഒരുപക്ഷെ എന്റെ അമ്മയ്ക്കും അച്ഛനും നിനക്ക് പോലും അവൻ കഴിഞ്ഞേ ഞാൻ എന്റെ ലൈഫിൽ സ്ഥാനം കൊടുത്തിട്ടുള്ളു.

"എന്ത് പറഞ്ഞാലും ഒരു കാർത്തി, കാർത്തി. കാർത്തി ഏട്ടന്റെ ആരാ ഒരു കൂട്ടുകാരൻ. ഏട്ടന്റെ അമ്മയും അച്ഛനും ഞാനുമൊക്കെ ആ കൂട്ടുകാരൻ കഴിഞ്ഞേ ഉള്ളുന്ന് പറയാൻ നാണം ഇല്ലേ ഏട്ടാ??"

"ഞാനെന്തിനാ നാണിക്കുന്നെ?? നിനക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം എന്നോടല്ലേ?? അത് കഴിഞ്ഞിട്ടല്ലേ നീ നിന്റെ അമ്മയ്ക്കും അച്ഛനും പോലും സ്ഥാനം കൊടുക്കോളൂ. അത് പോലെ തന്നെയാ ഞാനും. എനിക്ക് അവൻ കഴിഞ്ഞേ ഉള്ളൂ വേറെയാരും."

"ഞാൻ പോലെയാണോ ഏട്ടൻ?? ഞാനേട്ടന്റെ ആരാ മുറപ്പെണ്ണ്. ഒന്നോ

💬 Comments

View all comments