Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
രണ്ടോ വർഷം കഴിഞ്ഞാൽ ഏട്ടന്റെ ഭാര്യ അവൻ പോവുന്നയാൾ. അതുകൊണ്ട് തന്നെ എനിക്കെന്റെ ഏട്ടൻ കഴിഞ്ഞേയുള്ളൂ വേറെയാരും. അതുപോലെ ഏട്ടൻ തിരിച്ച് എന്നെയോ അമ്മയെയോ അച്ഛനേയോ വേണ്ടേ സ്നേഹിക്കാൻ?? അല്ലാണ്ട് വെറുമൊരു കൂട്ടുകാരനായ അയാളെ സ്നേഹിക്കുന്നത് എന്തിനാ??"
"നിനക്കിപ്പോ എന്ത് പറഞ്ഞാലും തലയിൽ കേറില്ല. നീ വാ നടക്ക്."
"ഇല്ലേട്ടാ കുറെ നാളായി ഞാൻ സഹിക്കുന്നു. ഇന്നത്തോടെ ഒരു തീരുമാനം എടുക്കണം. ഏട്ടൻ അന്ന് പറഞ്ഞില്ലേ നമ്മുടെ കല്യാണം കഴിഞ്ഞാലും അവനെ ഞാൻ എന്നും കാണാൻ പോവും എന്ന്. അത് നടക്കില്ലേട്ടാ. എന്നെ ഏട്ടൻ വിവാഹം ചെയ്താൽ എന്റെ ആഗ്രഹം നടത്തി തരണം. എനിക്ക് ഇഷ്ട്ടമല്ല ഏട്ടന്റെ ആ കൂട്ടുകാരനെ കാണുന്നത്. അത് സമ്മതം ആണോ ഏട്ടന്?? സത്യം ചെയ്യ് ഈ കാവിലെ ഭഗവതി ആണേ സത്യം ചെയ്യ്."
"ബുന്ധിമുട്ട് ഉണ്ട് ലക്ഷ്മി. വേറെന്ത് വേണോ നീ ആവശ്യപ്പെട്ടോ. ഇപ്പൊ പറഞ്ഞില്ലേ ഇതിനീ ആവർത്തിക്കരുത്."
"അപ്പൊ അപ്പൊ ഞാൻ പറഞ്ഞാലും ഏട്ടൻ കേക്കില്ലേ??"
"ഇതൊഴികെ നീ വേറെന്ത് വേണോ പറഞ്ഞോ ഞാൻ കേക്കാം."
"അയാള് പറയുന്നത് എന്തും മനുവേട്ടൻ കേക്കോ??"
"അഹ് കേക്കും."
"അയാള് എന്നെ മറക്കാൻ പറഞ്ഞാൽ ഏട്ടൻ എന്നെ മറക്കുവോ??"
"ലക്ഷ്മി നീ ഓവർ ആവുവാണ്. നിർത്തിക്കോ."
"ഞാൻ നിർത്താം. ഞാൻ പറയുന്നതൊന്നും ഏട്ടൻ കേക്കില്ല. കൂട്ടുകാരൻ പറയുന്നതെന്തും കേക്കും. അപ്പൊ ആ കൂട്ടുകാരൻ എന്നെ മറക്കാൻ പറഞ്ഞാൽ അതും ഏട്ടൻ കേക്കും."
"അഹ് കേക്കും. അവൻ നിന്നെ മറക്കാൻ പറഞ്ഞാൽ ഞാനതും ചെയ്യും."
അന്ന് ഞാനവളോട് പിന്നെ ഒന്നും മിണ്ടിലാ. എന്റെ മുമ്പിൽ വച്ച് അവളൊരുപാട് കരഞ്ഞു. അവള് പറഞ്ഞതൊന്നും എനിക്ക് മറക്കാൻ പറ്റുന്നത് ആയിരുന്നില്ല. മിണ്ടിലാ, ഏകദേശം മൂന്ന് മാസത്തോളം. അമ്മയും അച്ഛനും കാര്യം തിരക്കി. എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞ് മാറി. അങ്ങനെയിരിക്കെ ഒരു ദിവസം അവളെന്നെ കാണാൻ വീട്ടിൽ വന്നു.
"ഏട്ടാ......."
"Mm എന്താ?? കുറെ നാള് ഇങ്ങോട്ടൊന്നും കണ്ടില്ല. അപ്പൊ ഞാൻ വിചാരിച്ചു നിനക്ക് വേറെ ആരെങ്കിലും ആയി കാണൂന്ന്."
"എന്താ ഏട്ടാ ഈ പറയണേ എനിക്ക് ഒരേ ഒരാളെ
💬 Comments
View all comments