0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1522

ഒള്ളൂ. അതെന്റെ മനുവേട്ടനാ. അന്നങ്ങനെയൊക്കെ ഏട്ടൻ പറഞ്ഞപ്പോ സഹിച്ചില്ല എനിക്ക്. ഞാനൊരുപാട് കരഞ്ഞു. ഓരോ ദിവസോം ഏട്ടനെ കാണാൻ വരുമ്പോ ഏട്ടൻ ഒഴിഞ്ഞ് മാറുന്നു. ഞാൻ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല അറിയോ??"

"നീ എന്തിനാ അങ്ങനെയൊക്കെ ചോദിച്ചേ അതല്ലേ ഞാൻ......."

"എന്നോട് ഷെമിക്ക് ഏട്ടാ. എനിക്ക് അസൂയയായിരുന്നു നിങ്ങള് തമ്മിലുള്ള കൂട്ട്. എന്നോട് എപ്പോ സംസാരിച്ചാലും അതിനിടയില് കാർത്തിയുടെ പേര് കേറി വരുന്നു."

"ലക്ഷ്മി നീ ഇപ്പോ എന്നെ ജീവനോടെ കാണുന്നില്ലേ?? അത് എന്റെ കാർത്തി കാരണമാ. എന്റെ വിട്ടുകാർക്ക് ആർക്കും അറിയാത്ത ഒരു കാര്യം ഉണ്ട്. അത് ഞാനാരോടും പറഞ്ഞിട്ടില്ല. പക്ഷെ നിന്നോട് അത് പറയണം. നീ അത് അറിയണം. അപ്പൊ എന്നേക്കാൾ കൂടുതൽ നീ അവനെ സ്നേഹിക്കും."

ഞാനാ കാര്യം അവളോട് പറഞ്ഞു. അന്ന് ഞാൻ പറഞ്ഞത് പോലെ എന്നെക്കാൾ കൂടുതൽ ഇന്ന് നിന്നെ അവള് സ്നേഹിക്കുന്നെടാ. ഞാൻ വീട്ടീന്ന് ഇറങ്ങാൻ നേരം അവളോട് എല്ലാം പറഞ്ഞു.

"ലക്ഷ്മി"

"എന്താ ഏട്ടാ നാളെ കഴിഞ്ഞേ പോവുന്നുള്ളു എന്ന് പറഞ്ഞിട്ട്??"

"ഒരു ചെറിയ പ്രശ്നം ഉണ്ട് ലക്ഷ്മി."

"അയ്യോ എന്ത് പ്രശ്നാ ഏട്ടാ??"

"ഞാൻ പറയാറില്ലേ കാർത്തിയെ സ്നേഹിക്കുന്ന അനുവിനെ കുറിച്ച്. അവൾക്കൊരു ചെറിയ ആക്‌സിഡന്റ്."

"അയ്യോ എന്തെങ്കിലും പ്രശ്നമുണ്ടോ ഏട്ടാ??"

"അറിയില്ലെടി. എനിക്കിപ്പോ പോയെ പറ്റു. അവൾക്ക് ഇങ്ങനെയായതിനു കാരണക്കാർ ആരാണെന്ന് കാർത്തിക്കറിയാം. ഞാൻ വേണം അവന്റെ കൂടെ."

"ഏട്ടാ കാർത്തിയേട്ടനെ ഒറ്റക്ക് എവിടേക്കും വിടരുത്. ഏട്ടൻ ഉണ്ടാവണം കൂടെ. ഞാൻ പ്രാർത്ഥിക്കാം ഏട്ടാ ആർക്കും ഒന്നും വരുത്തരുതേ എന്ന്."

"Mm നീ ഈ കാര്യം വേറെയാരോടും പറയരുത്."

"ഇല്ല യേട്ടാ, ഞാനാരോടും പറയില്ല. അവിടെ എത്തിട്ട് വിളിക്കണോട്ടോ."

"Ooooo വിളിക്കാം പെണ്ണെ."

ഇനി നീ പറ അളിയാ ഞാൻ നിന്നെ തനിച്ച് വിടണോ?? അങ്ങനെ വിട്ടാ ലക്ഷ്മി എന്നെ വെറുതെ വിടോ??

കാർത്തി അവനെ വലിഞ്ഞു മുറുക്കി.

മനു: ഓഹ് മതി മലരേ വേദന എടുക്കുന്നു.

കാർത്തി ചിരിച്ചോണ്ട് അവനിൽ നിന്നും വിട്ടുമാറി.

കാർത്തി: ഇപ്പോ എനിക്ക് സ്നേഹിക്കാൻ ഒരുപാട് പേരുണ്ടല്ലേ അളിയാ.

മനു: അതില്

💬 Comments

View all comments