0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1523

നിനക്കെന്തെങ്കിലും സംശയമുണ്ടോ??

കാർത്തി: ഇപ്പോ സംശയം മാറി.

അവർ പരസ്പരം നോക്കി ചിരിച്ചു. പെട്ടന്ന് കാർത്തിയുടെ phone ring ചെയ്തു. കാർത്തി ഫോണിലേക്ക് നോക്കി. അഞ്ചു എന്ന് save ചെയ്ത നമ്പറിൽ നിന്നുമാണ് call വന്നത്.

കാർത്തി: ഇതവളാ ഗൗരി.

എവിടെയാ വരേണ്ടത് എന്ന് പറയാനാവും.

മനു: നീ എന്തായാലും phone എടുക്ക്.

അവൻ phone എടുത്തു.

കാർത്തി: പറയ്യ്

ഗൗരി: ഇതെല്ലാം തുടങ്ങിയത് കോളേജിൽ വച്ചല്ലേ?? അപ്പൊ അവിടെ വച്ച് തന്നെ അങ്ങ് അവസാനിപ്പിക്കാം. എന്തെ??

കാർത്തി: ooooo അതിനെന്താ??

ഗൗരി: കോളേജിന്റെ പിന്നിലുള്ള പഴയ കാന്റീൻ ഇല്ലേ അങ്ങോട്ടേക്ക് വാ. ഇപ്പോ തന്നെ. പിന്നെ ഞാൻ പറഞ്ഞ surprise ഇല്ലേ അത് നിന്നെ കാണിക്കാൻ കൊതിയാവുവ എനിക്ക്. വേഗം വാ.

അത്രയും പറഞ്ഞ് അവൾ phone cut ചെയ്തു.

മനു: എന്താടാ അവള് പറഞ്ഞെ??

കാർത്തി: നമ്മടെ കോളേജിന്റെ പഴേ കാന്റീൻ ഇല്ലേ അങ്ങോട്ടേക്ക് ചെല്ലാൻ.

മനു: അപ്പൊ പിന്നെ എങ്ങനാ തുടങ്ങുവല്ലേ??

കാർത്തി: ആദ്യം ഞാൻ പോവാം.

മനു: അളിയാ നിനക്ക് ഇതുവരെ ഞാൻ പറഞ്ഞതൊന്നും തലയിൽ കേറില്ലേ??

കാർത്തി: അതല്ല മലരേ. നീയും കൂടെ വന്നാൽ അനുവിനെ ആരാ നോക്കുന്നെ??

മനു: ഓഹ് അത് ശെരിയാണല്ലോ.

കാർത്തി: ഞാൻ പോയി കഴിഞ്ഞ് കൃത്യം ഒരുമണിക്കൂർ ആവുമ്പോ നീ അനുവിന്റെ വീട്ടുകാരെ വിളിച്ച് കാര്യം പറയണം.

മനു: എടാ ഞാനോ?? ഞാനെങ്ങനെയാടാ??

കാർത്തി: വാ കൊണ്ട്.

മനു: നീ പക പോക്കുവാണല്ലേ ടാ.

കാർത്തി: ഏറെക്കുറെ.

മനു: mm ബാക്കി പറ.

കാർത്തി: അവരെ വിളിച്ച് കാര്യങ്ങൾ എല്ലാം പറയണം. അവരിവിടെ എത്തിയാലുടൻ നീ അങ്ങ് വരണം.

മനു: mm സൂക്ഷിച്ച് പോ. വിഷ ജാതികളാ അവര്. ചിലപ്പോ പിന്നീന്നും കൊത്തും.

കാർത്തി: mm

അതും പറഞ്ഞ് കാർത്തി ഹോസ്പിറ്റലിന് വെളിയിലേക്ക് ഇറങ്ങി. ഗൗരി പറഞ്ഞ surprise ന്റെ കാര്യം മനപ്പൂർവം അവൻ മനുവിനോട് പറഞ്ഞില്ല. അവൻ വണ്ടിയിൽ കേറി കോളേജ് ലക്ഷ്യം ആക്കി നീങ്ങി.

"കാർത്തി എന്ത് വന്നാലും അവരെ നീ രക്ഷിക്കണം.

💬 Comments

View all comments