Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
നിനക്കൊരു surprise ഉണ്ടെന്ന് അവൾ പറഞ്ഞില്ലേ?? അതെന്തണെന്ന് എനിക്ക് അറിയാം. പക്ഷെ അതെനിക്ക് നിന്നോട് പറയാൻ പറ്റില്ല. എല്ലാവരുമായി സന്തോഷത്തോടെ എന്റെ ചെക്കൻ ജീവിക്കണം. നിങ്ങളുടെ ജീവിതം സ്വർഗ തുല്യം ആവണം."
അവൻ പെട്ടന്ന് വണ്ടി ബ്രേക്ക് ചെയ്ത് നിർത്തി. കാതടപ്പിക്കുന്ന ശബ്ദത്തോടെ വണ്ടി റോഡിൽ സ്കിട് ആയി നിന്നു. അവൻ ചുറ്റും കണ്ണോടിച്ചു. എവിടെ നിന്നോ കേട്ട അവളുടെ ശബ്‌ദം. അവൻ ചുറ്റും നോക്കി.
കാർത്തി: പാറു നീ എന്റെ കൂടെ തന്നെ ഉണ്ടെന്ന് എനിക്കറിയാം. നിന്റെ ശബ്‌ദം എനിക്ക് കേൾക്കാൻ പറ്റുന്നുണ്ട് ടി. ഞാനിപ്പോ പോണത് മരണത്തിലേക്ക. പക്ഷെ ഞാൻ തിരിച്ച് വരും. നീ പറഞ്ഞത് പോലെ സന്തോഷത്തോടെ ജീവിക്കാൻ. കൂടെ ഉണ്ടാവില്ലേ ടി??
അവന്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ തുടച്ച് അവൻ വീണ്ടും തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി.
"പിന്നെ ഞാൻ നിന്റെ കൂടെ അല്ലാണ്ട് വേറെ ആരുടെ കൂടെ നിക്കാനാ ചെക്കാ. ഞാൻ നിന്റെ കൂടെ തന്നെയുണ്ട്."
വീണ്ടും അവളുടെ ശബ്‌ദം അവൻ കേട്ടു. അവന്റെ ചുണ്ടിൽ അവനറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു. വൈകാതെ തന്നെ അവൻ കോളേജിൽ എത്തി. ബൈക്ക് വെളിയിൽ പാർക്ക് ചെയ്തു. അവധി ആയത് കൊണ്ടുതന്നെ ആരും കോളേജിൽ ഇല്ലായിരുന്നു. അവൻ ഇപ്പോഴത്തെ കാന്റീനിലേക്ക് നടന്നു. അവിടെന്ന് കുറച്ച് മറിയാണ് ഈ പറഞ്ഞ പഴയ കാന്റീൻ. അതിപ്പോ ഇടിഞ്ഞു പൊളിഞ്ഞൊരു കെട്ടിടം മാത്രമാണ്. അവൻ ആ കാന്റീനിന് ഉള്ളിലേക്ക് പ്രവേശിച്ചു.
ഗൗരി: WELCOME MR.കാർത്തി
അവൻ തിരിഞ്ഞ് നോക്കി. അവന്റെ പിന്നിൽ അവനെ തന്നെ നോക്കി നിക്കുന്ന ഗൗരി.
ഗൗരി: നീ ധൈര്യശാലിയാണെന്ന് എനിക്കറിയാം. പക്ഷെ ഇത്രത്തോളം ധൈര്യം നിനക്കുണ്ടാവുമെന്ന് ഞാൻ പ്രതിഷിച്ചില്ല.
കാർത്തി: അഞ്ജലി എവിടെ??
അവൻ ശബ്‌ദം ഉയർത്തി.
ഗൗരി: അഹ് ചൂടാവാതെ കാർത്തി. ദേഷ്യം വരുമ്പോ നിന്നെ കാണാൻ ഭയങ്കര മൊഞ്ചാ.
കാർത്തി: അഞ്ജലി എവിടെടി??
അവൻ ഇത്തവണ ദേഷ്യം വന്നലറി. പക്ഷെ അവൾക്കൊരു ഭാവമാറ്റവും ഇല്ലായിരുന്നു.
ഗൗരി: ടാ അവളെ ഇങ്ങ് കൊണ്ടുവാ.
അവൾ സൈഡിലേക്ക് നോക്കി പറഞ്ഞു. അതൊരു
💬 Comments
View all comments