0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1525

മുറിയായിരുന്നു. കാന്റീൻ ഉണ്ടായിരുന്ന സമയത്ത് അതായിരുന്നു അവിടുത്തെ അടുക്കള. അപ്പൊ അവിടെ നിന്ന് മനോജും ഗിരിയും അഞ്ജലിയെ കൊണ്ട് വന്നു. അഞ്ജലിയുടെ കൈ രണ്ടും കെട്ടിയിരുന്നു. വായിൽ ടെപ്പ് പോലെന്തോ ഒട്ടിച്ചിരുന്നു.

ഗൗരി: അവൾടെ കെട്ട് അഴിച്ച് വിടടാ.

അവൻ അവന്മാരെ നോക്കി പറഞ്ഞു. മനോജ്‌ വന്ന് അവൾടെ കൈയിലെ കെട്ടും വായിലെ ടെപ്പും എടുത്ത് മാറ്റി. കാർത്തിയെ കണ്ട അവളുടെ മുഖത്ത് ആശ്വാസത്തിന്റെ നിഴൽ കണ്ടു.

അഞ്ജലി: കാർത്തി.....

കാർത്തി: പേടിക്കണ്ട അഞ്ജലി.

ഗൗരി: അഞ്ജലി നിന്നെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞു. ഇനി നിനക്ക് പോകാം.

ഗൗരി അഞ്ജലിയോടായി പറഞ്ഞു.

കാർത്തി: അഞ്ജലി നിന്നെ ഇവര് എന്തെങ്കിലും ചെയ്തോ??

ഗൗരി: അഹ് അതെന്ത് ചോദ്യാ കാർത്തി ഞാൻ പറഞ്ഞതല്ലേ ഇവളെ ഒന്നും ചെയ്യില്ലാന്ന്. ഞാൻ എന്റെ വാക്ക് പാലിച്ചു. അവളെ ഒന്നും ചെയ്തിട്ടില്ല. ചെയ്തോ ടി??

അവൾ അഞ്ജലിയുടെ നേരെ ചീറി. അഞ്ജലി ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.

കാർത്തി: നീ പൊക്കോ.

അഞ്ജലി: അപ്പൊ നീ??

ഗൗരി: അഹ് മോളെ അഞ്ജലി, കാർത്തിയെ ഞങ്ങള് വിടാം. പക്ഷെ ഇപ്പളല്ല. കാർത്തിക്ക് ഞാനൊരു surprise ഒരുക്കി വച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചിട്ട് പതുക്കെ വിടാം. ഇപ്പോ മോള് ചെല്ല്.അഞ്ജലി കാർത്തിയെ നോക്കി. അവൻ പോവാൻ എന്നർഥത്തിൽ തലയാട്ടി. അവൾ പുറത്തേക്ക് നടന്നു.

ഇപ്പോ അവിടെ കാർത്തിയും ഗൗരിയും മനോജും ഗിരിയും മാത്രേ ഉള്ളൂ. കാർത്തി ഹരിയെ തിരഞ്ഞു കൊണ്ടിരുന്നു.

ഗൗരി: ആരെയാ കാർത്തി നോക്കുന്നെ?? ഹരിയേയാ??

കാർത്തി: എനിക്ക് വേണ്ടത് നിങ്ങളെയൊന്നുമല്ല അവനെയാ.

ഗൗരി: ആണോ അവനിപ്പോ വരും സമാധാനപെട്.

മനോജ്‌: നിന്നെ കുറിച്ച് ഓർക്കുമ്പോ ഞങ്ങൾക്ക് സങ്കടാ ടാ. ഇന്നലെവരെ എങ്ങനെ നടന്ന ചെറുക്കനാ നീ?? ഇന്നിനി നിന്റെ കൈയും കാലും തലയും ഓക്കേ അങ്ങിങ്ങായി കിടക്കും. നിന്നെ ജീവനോടെ ഇവിടുന്ന് വിടില്ല.

അതും പറഞ്ഞ് അവർ മൂന്നു പേരും ചിരിച്ചു ഒരു തരം കൊലച്ചിരി. പക്ഷെ അവനിൽ യാതൊരുവിധ മാറ്റവും അവർ കണ്ടില്ല.

ഗൗരി: നിനക്കെന്താ കാർത്തി ഇവൻ പറഞ്ഞത് കേട്ടിട്ട് ഒരു പേടിയും തോന്നുന്നില്ലേ??

അതിനവൻ ഒന്ന്

💬 Comments

View all comments