Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
കേറിപ്പോയി. രണ്ട് മിനിറ്റിനുള്ളിൽ അവൾ തിരിച്ച് വന്നു. അവളുടെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അവൾക്ക് നേരെ നടക്കാൻ പോലും പറ്റുന്നില്ല. അവളുടെ കാലിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു. അവൾ ആ കാലും വച്ച് മൊണ്ടി മൊണ്ടിയാണ് നടന്നത്. അതുപോലെ തന്നെ അവളുടെ ചുണ്ടിൽ നിന്നും കഴുത്തിൽ നിന്നുമൊക്കെ രക്തം വരുന്നുണ്ടായിരുന്നു. അവൾ ഇട്ടിരുന്നത് ഒരു ഷർട്ട് ആണ്. ആകെ മൊത്തം കീറി പറിഞ്ഞ ഒരു ഷർട്ട്. ഒരേയൊരു ബഡൻസ് മാത്രമേ ഇട്ടിട്ടുള്ളു. അവളുടെ രണ്ട് മാറിടങ്ങളും പകുതിയിലേറെ വെളിയിൽ. മുടിയെല്ലാം അലങ്ങോലം ആയി കിടക്കുന്നു. ഇട്ടിരുന്ന പാവാട കീറി കാലും വെളിയിൽ.
ഗൗരി: ദേ ഇതാ ഞാൻ നിനക്ക് വച്ചിരിക്കുന്ന surprise.
ഗൗരി കാർത്തിയോടായി പറഞ്ഞിട്ട് ആ പെൺകുട്ടിയെ നിലത്തേക്ക് ഇട്ടു.
"ആഹ്മ് "
അവൾ നിലത്ത് കിടന്ന് ഞരങ്ങി.
അപ്പോഴാണ് കാർത്തി അവളുടെ മുഖം ശെരിക്ക് കാണുന്നത്. അതുവരെ കാർത്തിയിലുണ്ടായിരുന്ന ദേഷ്യം ആ ഒരു കാഴ്ച കണ്ട് ഇല്ലാണ്ടായി. കാർത്തിയുടെ കണ്ണിൽ നിന്നും കണ്ണീര് ധാരയായി പുറത്തേക്ക് വന്നു. അവന്റെ ബലം താനെ കുറഞ്ഞു. അതറിഞ്ഞിട്ടെന്നോണം അവനിൽ നിന്നും ഗിരിയും മനോജും പിടുത്തം വിട്ടു. അവൻ തന്റെ വിറയാർന്ന കാലുകളുമായി നിലത്ത് വീണു കിടന്ന പെണ്ണിന്റെ അരികിലേക്ക് നടന്നു. അവളുടെ അടുത്തെത്തിയതും അവൻ കാല് തെറ്റി നിലത്തേക്ക് ഇരുന്നുപ്പോയി.
കാർത്തി: തു.....,തുമ്പി മോളെ........
ഏതോ സ്വപ്നത്തിൽ എന്നപ്പോലെ ആ വിളി കെട്ട് അവൾ കണ്ണ് തുറന്നു. അവൾ കണ്ണ് തുറക്കുന്നത് കണ്ട് കാർത്തി അവളുടെ തലയെടുത്ത് അവന്റെ മടിയിൽ വച്ചു. അവൾ അവനെ തന്നെ നോക്കികൊണ്ടിരുന്നു കണ്ണിമ വെട്ടാതെ.
കാർത്തി: മോളെ തുമ്പി ഇത് ഞാനാ.
: യേ..., യേട്ടൻ
അവളുടെ ശബ്‌ദം മുറിഞ്ഞുപ്പോയി. അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനിര് അവളുടെ കവിളിൽ വീണു. അത് വരെ ഉണ്ടായിരുന്ന തന്റെ അനിയത്തിയോടുള്ള ദേഷ്യവും വെറുപ്പും പകയും എല്ലാം അവളുടെ യേട്ടാ എന്നുള്ള ആ വിളിയിലൂടെ ഇല്ലാണ്ടയി. യേട്ടാ എന്നുള്ള ആ വിളി അവൻ ഒരുപാട് തവണ കെട്ടിട്ടുള്ളതാ. സങ്കടം വന്നാലും സന്തോഷം വന്നാലും ഏട്ടന്ന്
💬 Comments
View all comments