0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1528

വിളിച്ച് ഓടി അടുത്തേക്ക് വരുന്നൊരു കുറുമ്പി. അവളുടെ മുഖത്തേക്ക് നോക്കികൊണ്ടിരുന്ന അവൻ മറക്കാൻ ആഗ്രഹിക്കുന്ന എന്നാൽ

മറക്കാൻ പറ്റാത്ത തന്റെ ഓർമകളിലേക്ക് പോയി.

" excuse me teacher"

"Yes"

"ഞാൻ കാർത്തിക്കിന്റെ അച്ഛനാണ്. അത്യാവശ്യമായി ഒന്ന് hospital വരെ പോണമായിരുന്നു. കാർത്തിക്കിനെ ഒന്ന് വിടാമോ??"

"Ok headmaster റോട് ചോദിച്ചിട്ട് കൊണ്ട് പൊക്കോളൂ. കാർത്തിക്‌ പൊക്കോ."

"എന്താ അച്ഛാ??"

"മോൻ എപ്പളും പറയില്ലേ ഒരു കുഞ്ഞനിയത്തിയെ വേണമെന്ന്??"

"അഹ്"

"ആ കുഞ്ഞനിയത്തിയെ കാണാൻ പോവാ."

"സത്യം."

"സത്യാടാ."

"നമ്മള് എപ്പളാ അച്ഛാ അങ്ങ് എത്തുവാ??"

"എന്താ അനിയത്തിയെ കാണാൻ കൊതിയായോ??"

"Mm"

"നമ്മള് കാറിലല്ലേ പോണേ പെട്ടന്ന് എത്തുട്ടോ."

" headmaster റോട് സംസാരിക്കണ്ടേ??"

"സംസാരിക്കാം. നീ വാ."

"നിന്റെ headmaster ആള് ചൂടൻ ആണല്ലോ ടാ."

"അഹ്. വാ അച്ഛാ പെട്ടന്ന്."

"വരൂവാടാ."

???

"അമ്മേ......"

"അമ്മയെ വിളിക്കണ്ട മോനെ. അമ്മ ഉറങ്ങിക്കോട്ടെ. മോൻ കുഞ്ഞിനെ നോക്ക്."

"ഹായ് ഒരു തുമ്പിയെ പോലുണ്ട് അല്ലെ അച്ഛാ??"

"പോടാ ചെക്കാ ഇതാണോ തുമ്പി??"

"ഇത് തുമ്പി തന്നെയാ. ഞാൻ തുമ്പിന്നെ വിളിക്കൂ."

???

"മോനെ കാർത്തി കുഞ്ഞ് കരയുവാ. ഒന്ന് ആട്ടി കൊടുത്തേ."

"അഹ് അമ്മേ. തുമ്പി എന്തിനാ തുമ്പി ഇങ്ങനെ കരയുന്നെ?? ഏട്ടൻ ആട്ടി തരാട്ടോ. കരയല്ലേ."

???

"തുമ്പി......"

"എന്താ ഏട്ടാ??"

"മുട്ടായി വേണോ??"

"അഹ് വേണം."

"ഇന്നാ."

"എവിടുന്നാ ഏട്ടാ??"

"ഒരു ഫ്രണ്ട് തന്നതാ."

"ഏട്ടൻ കഴിച്ചോ??"

"ഇല്ല മോള് കഴിച്ചോ??"

"പകുതി തരട്ടെ??"

"വേണ്ടെന്നേ മോള് കഴിച്ചോ."

???

"അമ്മേ തുമ്പി എവിടെ??"

"എടാ അവള് സ്കൂളില് വച്ച് കാല് സ്‌ലിപ്പ് ആയി വീണു. കാലുളുക്കി."

"അയ്യോ ഹോസ്പിറ്റലിൽ പോയോ??"

"അഹ് പോയി. അവള് മുറിയിൽ കിടപ്പുണ്ട്."

"തുമ്പി......"

"അഹ് യേട്ടൻ എപ്പോ വന്നു??"

"ഇപ്പോ വന്നേയുള്ളൂ മോളെ നല്ല വേദനയുണ്ടോ മോളെ??"

"ഇല്ല യേട്ടാ അത്രക്ക് വേദനയൊന്നുമില്ല."

"Mm എന്നാ ഏട്ടൻ പോയി കുളിച്ചിട്ട് പെട്ടന്ന് വരാട്ടോ."

"യേട്ടാ....."

"എന്താ മോളൂ??"

"ഞാൻ ഏട്ടന്റെ മടിയിൽ ഒന്ന് കിടന്നോട്ടെ??"

"അതിനെന്തിനാ

💬 Comments

View all comments