0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 3.9K

ഒരുപാട് പേരെ നമ്മൾ തല്ലിട്ടുണ്ട്. അന്നൊക്കെ എനിക്ക് ഇവനെ തല്ലാൻ തോന്നുന്നു അളിയാ എന്ന് ഞാൻ പറഞ്ഞാൽ മുന്പേ നിയായിരിക്കും അവനെ തല്ലി തുടങ്ങുവാ. പക്ഷെ ഇപ്പൊ നിനക്ക് എല്ലാത്തിനോടും ഒരു പേടി വന്നിട്ടുണ്ട്. അത് നിന്നെ കുറിച്ച് ആലോചിച്ചിട്ടല്ല. നിന്നെ സ്നേഹിക്കുന്നവരെ കുറിച്ച് ആലോചിച്ചിട്ട്. ഇപ്പൊ ഒരു പെണ്ണുണ്ട് നിന്നെ കുറിച്ച് ഓർക്കാനും, നിനക്ക് വേണ്ടി ജീവിക്കാനും. നിനക്കെന്തെങ്കിലും പറ്റിയാൽ അവള് പിന്നെ ജീവിച്ചിരിക്കില്ല. ഒരേ ഒരു തവണെ ഞാൻ അവളോട് സംസാരിച്ചിട്ടുള്ളു. ആ ഒരൊറ്റ തവണ കൊണ്ട് എനിക്കൊരു കാര്യം മനസിലായി. അവള് ജീവിക്കുന്നത് നിനക്ക് വേണ്ടിയാ. നിയെനിക്ക് നല്ലൊരു കൂട്ടുകാരൻ ആയിരുന്നു. നിന്നെ പോലുരുത്തനെ വേറെയാർക്കും കൂട്ടുകാരനായി കിട്ടിട്ടുണ്ടാവില്ല. ആ കാര്യത്തിൽ ഞാൻ ഭയങ്കര ലക്കിയാ.

മനു: നീ പറഞ്ഞത് എല്ലാം ശെരിയാ അളിയാ. എനിക്ക് നിന്റെ മനസ്സ് വായിക്കാൻ കഴിയും. നിനക്ക് എന്റെയും. നിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും എനിക്കറിയാം. അത്പോലെ തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങൾ നിനക്കും. പക്ഷെ ഒന്നുണ്ട് നിയറിയത്ത നിന്നോട് പറയാത്ത ഒരു കാര്യം. ലക്ഷ്മി ഒരു വായാടിയ. ദേഷ്യം വന്ന് കഴിഞ്ഞാൽ അവൾ പറയുന്നത് എന്താണെന്ന് അവൾക്ക് തന്നെ അറിയില്ല. ഞാൻ അവിടെയുള്ളപ്പോഴൊക്കെ ഞങ്ങള് എന്നും ഒന്നിച്ചായിരുന്നു കാവിൽ പോക്ക്. തിരിച്ച് വരുമ്പോ നേരം ഇരുട്ടും.ഞങ്ങടെ വീട്ടീന്ന് കാവിലേക്ക് ഒരുപാട് ദുരമുണ്ട്. എന്നാലും ഞങ്ങൾ എന്നും പോവുമായിരുന്നു. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാ അവള്. എപ്പോഴും വാതൊഴണ്ട് സംസാരിക്കും എന്നോട്. അവള് ചോദിക്കുന്നതിനെല്ലാം ഞാനും മറുപടി കൊടുക്കും. ഞാൻ എന്തെങ്കിലും പറയുവാണേ അവൾക്ക് അപ്പൊ

💬 Comments

View all comments