0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1473

ആവുമ്പോ നിന്റെയും മനുവിന്റെയും മുന്നിൽ വച്ച് അവളെ ഞാൻ propose ചെയ്യും. എന്റെ ജീവിതത്തിലേക്ക്
ക്ഷണിക്കും.അവൾക്ക് വേണ്ടി ഇത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ??

അഞ്ജലി: സന്തോഷമായി കാർത്തി എനിക്ക്. അവളുടെ സങ്കടമെല്ലാം മാറും നീ നോക്കിക്കോ.

കാർത്തി: mm ഇനി അവളൊരിക്കലും സങ്കടപ്പെടില്ല. സങ്കടപ്പെടാൻ ഞാൻ സമ്മതിക്കില്ല.

അഞ്ജലി: കാർത്തി......

കാർത്തി: എന്താടി??

അഞ്‌ജലി: എടാ എനിക്ക്.......

കാർത്തി: മനസിലായി. ചേച്ചിയില്ലാണ്ട് അനിയത്തിയുടെ നിച്ഛയം നടന്നതല്ലേ. നീ അങ്ങോട്ടേക്ക് ചെല്ല്. അവരെ കാര്യങ്ങള് പറഞ്ഞ് സമാധാനിപ്പിക്ക്.

അഞ്ജലി: ഞാൻ ഇല്ലാത്തോണ്ട് അവളെന്നോട് പിണങ്ങി ഇരിക്ക്യ. കാര്യങ്ങളൊന്നും ആർക്കും അറിയില്ലല്ലോ.

കാർത്തി: അതാ ഞാൻ പറഞ്ഞെ എനിക്കൊരു ആവശ്യം വന്നപ്പോ നീ പറഞ്ഞു, നീ പൊക്കോ ഞാനിവിടെ ഉണ്ടാവൂന്ന്. അത് തന്നെ ഞാൻ നിന്നോടും പറയുന്നു. നീ പൊക്കോ ഞാനിവിടെ ഉണ്ടാവും.

അഞ്ജലി: mm

അങ്ങനെ അഞ്ജലി അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. അവൻ അവിടെയൊരു ചെയറിൽ ഇരുന്നു. കണ്ണുകൾ അടച്ചു. പതിയെ ഓർമകളിലേക്ക്.

"I LOVE YOU കാർത്തി......."

"LOVE YOU TO പാറൂട്ടി. പിന്നെ ഇന്ന് ക്ലാസ്സ്‌ വിടുമ്പോ കഞ്ഞിപ്പുരയിൽ വരണേ......"

"Mm എന്തിനാ??"

"അതപ്പോ പറയാം."

"Mm എന്തോ ദുരിദേശം ഉണ്ടല്ലോ മോനെ"

"അഹ് ചെറുതായിട്ട്."

ടർർർർർർ............

"അഹ് ബെല്ലടിച്ചല്ലോ!"

"പാറു ഞാൻ പറഞ്ഞത് മറക്കണ്ട. ഇത് last period അഹ്. ഇത് കഴിഞ്ഞ് കഞ്ഞിപ്പുരയിലോട്ട് വന്നോണം."

"അഹ് ശെരി ശെരി."

CLASS ROOM......

"അളിയാ ഇന്ന് എന്താ പരിപാടി??"

"എന്ത് പരിപാടിയ അളിയാ??"

"അപ്പൊ നീ എല്ലാം മറന്നോ മലരേ??"

"നീ ഒന്ന് തെളിച്ച് പറയടാ."

"എടാ പൊട്ടാ ഇന്നല്ലേ അരുവികരയുമായുള്ള ഫുട്ബോൾ മാച്ച്, മറന്നോ നീ??"

"എന്റെ അളിയാ അത് ഞാനങ്ങ് മറന്നു പോയി."

"Mm. അപ്പൊ എങ്ങനാ ജയിക്കുവല്ലേ??"

"ജയിക്കും പക്ഷെ ഒരു പ്രശ്നം ഉണ്ട്."

"എന്ത് പ്രശ്നം??"

"ഇന്ന് കളിക്കാൻ ഞാനുണ്ടാവില്ല."

"അഹ് എന്നാ പിന്ന കളി ജയിച്ചത് തന്നാ."

"അതൊക്കെ നിങ്ങട കൈയിലാ. ഞാനില്ലാന്ന് വച്ച് ഒഴപ്പരുത്."

"എന്നാലും നീ എന്താ ഇറങ്ങാത്തെ??"

"എടാ അത് class കഴിയുമ്പോ ഞാൻ പാറുനോട്‌ കഞ്ഞിപ്പുരയിലോട്ട് വരാൻ പറഞ്ഞിട്ടുണ്ട്. എനിക്കവളോട് കുറെ സംസാരിക്കാനുണ്ട്. ഇന്നും കൂടെ അല്ലേടാ സമയം ഉള്ളൂ."

"Mm മനസിലായി. പക്ഷെ ആ PT സാറിനോട് എന്ത് പറയും. ബെസ്റ്റ് അറ്റാക്കർ അല്ലെ ഇന്ന് വരില്ലെന്ന് പറയണേ."

"ആ മലരിനോട് പോയി ചവാൻ

💬 Comments

View all comments