Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
പിടിച്ച് മൂക്കിനിട്ട് പഞ്ചുചെയ്തു. രണ്ടാമത്തെ പഞ്ചിൽ തന്നെ ടാപ് തുറന്നു വിട്ടത് പോലെ അവന്റെ മൂക്കിന്ന് ചോര വന്നു. അടുത്ത പഞ്ചു ചെയ്യാൻ ഓങ്ങിയതും പിന്നിൽ നിന്നും ഗിരി വരുന്നത് അവൻ കണ്ടു. ആ പഞ്ചു കൂടെ അവന്റെ മൂക്കിനിട്ട് കൊടുത്തതിന് ശേഷം അവനെ പിന്നിലേക്ക് കൈക്കൊണ്ട് തള്ളി അവൻ ഒന്ന് വച്ചു. അപ്പൊ തന്നെ കാർത്തി പൊങ്ങി ചാടി അവന്റെ നെഞ്ചിൽ ചവിട്ടി. അവൻ നേരെ തെറിച്ച് പിന്നിൽ നിന്നും വരുന്ന ഗിരിയുടെ പുറത്തിടിച്ച് രണ്ടുപേരും താഴേക്ക് വീണു. അപ്പോഴും ഇതെല്ലാം കണ്ട് ഒന്നും ചെയ്യാനാവാതെ നോക്കി നിക്കുവായിരുന്നു ഗൗരിയും ഹരിയും. നിലത്ത് കിടന്ന് പയ്യെ എണീക്കാൻ നോക്കുന്ന ഗിരിയുടെയും മനോജിന്റെയും അടുത്തേക്ക് കാർത്തി നടന്നു. അരി ചാക്ക് എടുത്ത് തോളിൽ ഇടുമ്പോലെ ആദ്യം ഗിരിയെ കാർത്തി എടുത്ത് തോളിലിട്ടു. എന്നിട്ട് അവന്റെ കഴുത്തിലൂടെയും കാലിലൂടെയും കൈ ഇട്ടു. കാർത്തി മുന്നിൽ നിൽക്കുന്ന ഗൗരിയെയും ഹരിയെയും നിലത്ത് കിടക്കുന്ന മനോജിനെയും നോക്കി. അതിനുശേഷം അവന്റെ കണ്ണ് പിന്നിലേക്ക് പോയി. അത് കണ്ടിട്ടാവണം തുമ്പി തല വെട്ടിച്ചു. അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. ആ ചിരി അപ്പൊ തന്നെ മായുകയും ചെയ്തു. അവന്റെ കൈകൾക്ക് ബലം വച്ചു.
"പ്ട്ക്"
നട്ടെല്ല് ഒടിഞ്ഞ് ഗിരി അലറി. അവൻ ഗിരിയെ നിലത്തേക്കിട്ടു. എന്നിട്ട് കഴുത്തും കൈയുമൊക്കെ ഒന്നിഴിഞ്ഞു. അവൻ മനോജിനെ നോക്കി. അവൻ ആകെ ഭയന്നിരിക്കുവാ.
കാർത്തി: എടാ നായെ ഹരിയെ തോട്ടപ്പോ നിനക്കൊക്കെ നൊന്തു. പക്ഷെ ദേ ഈ കിടക്കുന്നവന്റെ നട്ടെല്ല് ഒടിച്ചിട്ട് പോലും ഹരി ഒരു ചെറുവിരൽ അനക്കില്ലല്ലോ. ഇതാണോടാ ഫ്രണ്ട്ഷിപ്. തുഫ്. നിന്റെ നട്ടെല്ല് ഒടിച്ചാലും ഇവൻ അനങ്ങില്ല.
അവൻ മനോജിനെ നോക്കി ചീറി. എന്നിട്ട് മനോജിന്റെ അടുത്തേക്ക് നടന്നു.
മനോജ്: എന്നെ ഒന്നും ചെയ്യല്ലേടാ.
കാർത്തി: എന്താ നിനക്ക് പേടി തോന്നുന്നുണ്ടോ??
ഹരി: ടാ കൂടുതൽ ഇട്ട് ഉണ്ടാക്കല്ലേ.
കാർത്തി: മോനെ ഹരി ഞാനുണ്ടാക്കേം ചെയ്യും വിളബേം ചെയ്യും.
അതും പറഞ്ഞ് ഒരു പുച്ഛചിരിയും ചിരിച്ച് അവൻ വീണ്ടും മനോജിന് അടുത്തേക്ക് നടന്നു.
മനോജ്:
💬 Comments
View all comments