Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
വച്ച് അവളൊരുപാട് കരഞ്ഞു. അവള് പറഞ്ഞതൊന്നും എനിക്ക് മറക്കാൻ പറ്റുന്നത് ആയിരുന്നില്ല. മിണ്ടിലാ, ഏകദേശം മൂന്ന് മാസത്തോളം. അമ്മയും അച്ഛനും കാര്യം തിരക്കി. എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞ് മാറി. അങ്ങനെയിരിക്കെ ഒരു ദിവസം അവളെന്നെ കാണാൻ വീട്ടിൽ വന്നു.
"ഏട്ടാ......."
"Mm എന്താ?? കുറെ നാള് ഇങ്ങോട്ടൊന്നും കണ്ടില്ല. അപ്പൊ ഞാൻ വിചാരിച്ചു നിനക്ക് വേറെ ആരെങ്കിലും ആയി കാണൂന്ന്."
"എന്താ ഏട്ടാ ഈ പറയണേ എനിക്ക് ഒരേ ഒരാളെ ഒള്ളൂ. അതെന്റെ മനുവേട്ടനാ. അന്നങ്ങനെയൊക്കെ ഏട്ടൻ പറഞ്ഞപ്പോ സഹിച്ചില്ല എനിക്ക്. ഞാനൊരുപാട് കരഞ്ഞു. ഓരോ ദിവസോം ഏട്ടനെ കാണാൻ വരുമ്പോ ഏട്ടൻ ഒഴിഞ്ഞ് മാറുന്നു. ഞാൻ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല അറിയോ??"
"നീ എന്തിനാ അങ്ങനെയൊക്കെ ചോദിച്ചേ അതല്ലേ ഞാൻ......."
"എന്നോട് ഷെമിക്ക് ഏട്ടാ. എനിക്ക് അസൂയയായിരുന്നു നിങ്ങള് തമ്മിലുള്ള കൂട്ട്. എന്നോട് എപ്പോ സംസാരിച്ചാലും അതിനിടയില് കാർത്തിയുടെ പേര് കേറി വരുന്നു."
"ലക്ഷ്മി നീ ഇപ്പോ എന്നെ ജീവനോടെ കാണുന്നില്ലേ?? അത് എന്റെ കാർത്തി കാരണമാ. എന്റെ വിട്ടുകാർക്ക് ആർക്കും അറിയാത്ത ഒരു കാര്യം ഉണ്ട്. അത് ഞാനാരോടും പറഞ്ഞിട്ടില്ല. പക്ഷെ നിന്നോട് അത് പറയണം. നീ അത് അറിയണം. അപ്പൊ എന്നേക്കാൾ കൂടുതൽ നീ അവനെ സ്നേഹിക്കും."
ഞാനാ കാര്യം അവളോട് പറഞ്ഞു. അന്ന് ഞാൻ പറഞ്ഞത് പോലെ എന്നെക്കാൾ കൂടുതൽ ഇന്ന് നിന്നെ അവള് സ്നേഹിക്കുന്നെടാ. ഞാൻ വീട്ടീന്ന് ഇറങ്ങാൻ നേരം അവളോട് എല്ലാം പറഞ്ഞു.
"ലക്ഷ്മി"
"എന്താ ഏട്ടാ നാളെ കഴിഞ്ഞേ പോവുന്നുള്ളു എന്ന് പറഞ്ഞിട്ട്??"
"ഒരു ചെറിയ പ്രശ്നം ഉണ്ട്
💬 Comments
View all comments