0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1533

ഏട്ടനെ വിളിച്ചിട്ട് കാര്യമില്ലെടി. നിന്റെ മരണം അടുത്തു. ഗൗരി കൊന്നേക്കെടി ഇവളെ.

അവൻ തന്റെ ഒടിഞ്ഞ കൈയും താങ്ങി പിടിച്ച് അവളോടായി പറഞ്ഞു. ഇതേ സമയം കാർത്തി ഗൗരിക്കടുത്തേക്ക് നടക്കാനൊരുങ്ങി. പക്ഷെ അപ്പോഴേക്കും മനോജ്‌ അവനെ പിടിച്ച് വച്ചു. അവൾ തുമ്പിയുടെ തലയിൽ വീണ്ടും തോക്ക് ചൂണ്ടി.

ഹരി: ആആആആആആ

പെട്ടന്ന് ഹരിയുടെ അലർച്ച അവിടമാകെ കേട്ടു. എന്താ സംഭവിച്ചതെന്ന് ആർക്കും പിടി കിട്ടീല്ല. നെറ്റിയിൽ നിന്ന് ചോരയും ഒലിച്ച് മറ്റേ കൈക്കൊണ്ട് മുഖം പൊത്തി പിടിച്ച് നിക്കുന്ന ഹരിയേയാണ് അവര് കണ്ടത്. എന്താ സംഭവിച്ചതെന്ന് അറിയാതെ എല്ലാവരും ചുറ്റിനും നോക്കി. അപ്പോഴാണ് ഗൗരി താഴെ കിടക്കുന്ന ഒരു പാറകഷ്ണം കണ്ടത്. അവൾ പുറത്തേക്ക് കണ്ണോടിച്ചു. പക്ഷെ അവിടെ ആരും തന്നെയില്ലായിരുന്നു. മറ്റൊന്നും ശ്രദ്ധിക്കാതെ അവൾ വീണ്ടും തുമ്പിക്ക് നേരെ തോക്ക് ചൂണ്ടി. പെട്ടന്ന് വീണ്ടും ഒരാലർച്ച കേട്ടു. പക്ഷെ ഇത്തവണ നെറ്റിയിൽ നിന്നും ചോര ഒലിപ്പിച്ചോണ്ട് നിന്നത് മനോജ്‌ ആണ്.

ഗൗരി: ഏത് നായിന്റ മോനാടാ അത്?? ധൈര്യം ഉണ്ടെങ്കിൽ മറഞ്ഞിരികാതെ വെട്ടത്തേക്ക് വാടാ നായെ.

പെട്ടന്ന് പുറത്ത് നിന്നും ഒരാൾ കൈയടിക്കുന്ന ശബ്‌ദം അവർ കേട്ടു. അവര് പുറത്തേക്ക് നോക്കി. അവിടെ നിക്കുന്ന ആളെ കണ്ട് കാർത്തിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. മനുവായിരുന്നു അത്. മറ്റുള്ളവരുടെ മുഖത്ത് അവനോടുള്ള ദേഷ്യം വ്യക്തമായി കാണാം. അവൻ അവർക്കരികിലേക്ക് നടന്നു വന്നു.

മനു: നിയൊക്കെ പറഞ്ഞത് ഞാൻ കേട്ടു. തുമ്പിയെ തൊടണമെങ്കിൽ അതിന് നിയൊക്കെ അവൾടെ ഏട്ടന്മാരെ ആദ്യം കൊല്ലണം. നിയൊക്കെ അറിയാത്തൊരു കാര്യം കൂടെയുണ്ട്. രക്തബന്ധം കൊണ്ട് ഇവൾട ഏട്ടൻ കാർത്തിയാ. പക്ഷെ സ്നേഹബന്ധം കൊണ്ട് ഞാനും ഇവൾടെ ഏട്ടൻ തന്നെയാ.

മനു പറയുന്നത് കേട്ട് അവൾ വീണ്ടും വീണ്ടും പൊട്ടി കരഞ്ഞു.

മനു: അയ്യേ ഇനി എന്തിനാ എന്റെ കാന്താരി കരയണേ?? ഞാനും കാർത്തി ഏട്ടനും ഉള്ളപ്പോ മോൾക്ക് ഒന്നും സംഭവിക്കില്ലടാ.

ഗൗരി: എന്ത് ധൈര്യത്തിലാടാ നീ ഇങ്ങോട്ട് വന്നത്?? ഇനിയിപ്പോ ഇവരോടൊപ്പം നിന്നേം പറഞ്ഞയച്ചേക്കാം.

അതും പറഞ്ഞ് അവൾ തോക്ക് മനുവിന്റെ നേരെ

💬 Comments

View all comments