Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
എന്താടോ ഒരു ഉന്മേഷം ഇല്ലാത്തെ??
അനു: അഹ് ഇത്രയൊക്കെ ഉന്മേഷേ വരൂ.
കാർത്തി: ഓഹോ അങ്ങനെ. എന്നാ ഉന്മേഷം ഞാൻ മാറ്റി താരം.
അത് പറഞ്ഞ് തീർന്നതും കാർത്തി തന്റെ അധരങ്ങൾ അവളുടെ കവിളുകളിൽ പതിപ്പിച്ചു. പെട്ടെന്നുണ്ടായ കാർത്തിയുടെ നീക്കത്തിൽ അനു ഒന്ന് ഞെട്ടി. ആ ഞെട്ടല് മറിയപ്പോ പിന്നൊരു നാണമായി. മുഖമൊക്കെ ചുവന്നു തുടുത്തു. അല്പസമയത്തേക്ക് അവരിരുവരും ഒന്നും മിണ്ടിലാ. അവിടെ നിശ്ശബ്ദത തളം കെട്ടി. കുറച്ചു സമയത്തിന് ശേഷം അനു തന്നെ സംസാരിച്ചു തുടങ്ങി.
അനു: അതേ.....
കാർത്തി: എന്താ??
അനു: നേരത്തെ എന്തോ പറയട്ടെ എന്നു ചോദിച്ചില്ലേ??
കാർത്തി: അഹ്.
അനു: അതെന്താ??
കാർത്തി: അതോ??
അനു: അഹ്
കാർത്തി: പറയാൻ മനസ്സില്ല.
അനു: plz കാർത്തി plz plz plz plz
കാർത്തി: നേരത്തെ കേൾക്കാൻ ഒട്ടും ഉന്മേഷം ഇല്ലായിരുന്നല്ലോ??
അനു: അഹ് അത് അപ്പൊ അല്ലെ?? അതിനുള്ള മരുന്നും അപ്പൊ തന്നെ തന്നല്ലോ നീ!!
അത് പറയുമ്പോ അവളുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു.
കാർത്തി: എന്ന എനിക്കിപ്പോ അത്രക്ക് ഉന്മേഷം പോരാ. നേരത്തെ ഞാൻ തന്ന മരുന്ന് ഇങ്ങ് തിരിച്ച് തന്നെക്ക് അപ്പൊ പറയാം.
അവളാദ്യം ഒന്ന് നാണിച്ചു. പിന്നെ ചുറ്റിനും നോക്കി. ആരുമില്ലെന്ന് ഉറപ്പ് വരുത്തി, അവളുടെ അധരങ്ങൾ അവന്റെ കവിളുകളിലേക്ക് അടുപ്പിച്ചു. ഒരിളം തണുപ്പ് അവന്റെ കവിളിൽ അനുഭവപ്പെട്ടു. പക്ഷെ ആ തണുപ്പ് ചൂടിലാണ് അവസാനിച്ചത്. അവൾ അവന്റെ കവിൾ കടിച്ചെടുത്തു.
കാർത്തി: അഹ് വിടെടി.............
അവൾ പിടിവിട്ടു.
അനു: വേദനിച്ചോ??
കാർത്തി: ഇല്ല നല്ല സുഖായിരുന്നു.
അനു: അഹ് അതേ ഈ മരുന്നിന് അല്പം ഡോസ്സ് കൂടുതലാ. ഇനി പറ നേരത്തെ പറയാൻ വന്നത്.
കാർത്തി: ചിലപ്പോ നിനക്ക് വിഷമം ആവും. പറയണോ??
അനു: അതൊന്നും സാരല്ല. നീ പറയ്യ്.
കാർത്തി: പണ്ടത്തതിനെകാളും ഇപ്പള നീ കൂടുതൽ സുന്ദരിയായെ. ഇപ്പൊ നിന്നെ കണ്ട ആരായാലും മുഖം വെട്ടിക്കും. പക്ഷെ ഞാൻ, പണ്ടത്തെ നിന്റെ മുഖത്തിനെകാളും ഈ മുഖം പ്രണയിക്കുന്നു. വിഷമായോടി??
അനു: ഏയ്. ഒരു
💬 Comments
View all comments