Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
അനു നമ്മുക്ക് കണ്ടുപിടിക്കാം.
അനു: mm.
കാർത്തി: അനു...
അനു: എന്താടാ??
കാർത്തി: അല്ലെ വേണ്ട ഒന്നൂല്ല.
അനു: എന്താടാ എന്താണെങ്കിലും പറ.
കാർത്തി: ഏയ് ഒന്നൂല്ല ടി. ഞാൻ വേറെന്തോ ഓർത്തിട്ട്. താൻ എന്തെങ്കിലും പറ.
അനു: അത് എന്നെ പോലെയുള്ള ഒരുപാട് പേര് ഈ അവസ്ഥ കഴിഞ്ഞാൽ ആകെ ഒറ്റപ്പെടും. പക്ഷെ ആ ഒറ്റപെടലിനിടയിൽ തണലാകാൻ നിന്നെ പോലുള്ള ഒരുപാട് പേരുണ്ടാകും. അവരെ സ്നേഹിക്കാൻ, ഹൃദയത്തിൽ വച്ച് കൊണ്ട് നടക്കാൻ. ആ ഒറ്റപെടലിൽ അവർക്ക് സാദ്ധ്വാനമാകാൻ.
കാർത്തി: എന്താ അനു അതെല്ലാം മറക്കാൻ ഞാൻ പറഞ്ഞില്ലേ??
അനു: മറക്കുവാ കാർത്തി. ഇതോടെ എല്ലാം മറക്കുവാ.
കാർത്തി: അനു എനിക്ക് നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. അത് നിന്നീന്ന് മറച്ച് വക്കും തോറും ഞാൻ നിന്നെ ചതിക്കുവാണെന്ന് ഒരു തോന്നൽ.
അനു: എനിക്കിപ്പോ ഒന്നും കേൾക്കണ്ടാ. എന്തോ വല്യ കാര്യണെന്ന് മനസിലായി. ചേച്ചിയും പറയുന്നത് കേട്ടു, നിന്റെ മനസ്സില് എന്തോ വല്യ കാര്യമുണ്ടെന്ന്. എന്തു വേണോ നീ പറ. പക്ഷെ ഇപ്പോളല്ല. എന്റെ ഈ കഴുത്തില് താലി കെട്ടിയ ശേഷം. നീ എന്ത് പറഞ്ഞാലും,
അതെന്നെ എത്രത്തോളം വേദനിപ്പിച്ചാലും ഞാൻ നിന്നെവിട്ട് പോവില്ല. അതുറപ്പ്.
അതും പറഞ്ഞ് അവൾ വീണ്ടും അവന്റെ കവിളുകളിലേക്ക് അവളുടെ അധരങ്ങൾ അമർത്തി. ഇത്തവണ അവൾക്ക് നാണമോ ചുറ്റിനും നോക്കലോ ഒന്നുമുണ്ടായില്ല.
കാർത്തി: ഇപ്പൊ എന്തിനാ ഇത്??
അനു: എനിക്കിഷ്ട്ടം ഉണ്ടായിട്ട്.
കാർത്തി: അല്ല ഇന്നത്തെ നിച്ഛയം എല്ലാവരും കൂടെ അറിഞ്ഞ് പ്ലാൻ ചെയ്തതാല്ലേ??
അനു: നിയെന്നോട് മിണ്ടാണ്ട് നടന്നപ്പോ, എന്തെങ്കിലും പറയാൻ ഞാൻ ഓടി നിന്റെടുത്ത് വരുമ്പോ നീ ഒഴിഞ്ഞു മാറുന്നതും എനിക്ക് എന്തോരം വിഷമം ആയതാണെന്ന് അറിയോ?? കരയാത്ത ഒരു ദിവസം പോലുമില്ലെടാ. ഇന്നലെ രാത്രിയും കരഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങി. എന്റെ നെറ്റിയില് ആരോ തടവിയപ്പോള ഞാൻ കണ്ണ് തുറക്കണേ.
"ചേച്ചി...."
"മോള് ഉറങ്ങിയോ??"
"ഞാൻ ചെറുതായിട്ട് ഒന്ന് മയങ്ങി പോയി."
"എന്താ എന്റെ മോൾക്ക് ഒരു സങ്കടം??"
"ഏയ് ഒന്നൂല്ല ചേച്ചി."
"Mm ആരോടാ ഈ
💬 Comments
View all comments