0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1564

പറയാണ്ടിരുന്ന നിനക്ക് വിഷമം കൂടുകയെ ഉള്ളൂ.

അനു: നീ നല്ലതേ ചെയ്യുള്ളൂ എന്നെനിക്കറിയാം. നീ ചെയ്യുന്നത് എന്തായാലും എന്നെ വിഷമിപ്പിക്കാൻ ആയിരിക്കില്ല., അതെനിക്കുറപ്പാ. ഇനി കൂടുതലൊന്നും പറയണ്ട. ഒരുപാട് സ്വപ്നം കാണാനുള്ളതാ.

അവള് കൂടുതൽ അവനിലേക്ക് ചേർന്നു. അവൻ അവളെ അതിനനുസരിച്ച് ചേർത്ത് പിടിച്ചു. നാളായിലെ സ്വപ്നങ്ങൾ അവരോരുമിച്ച് കണ്ടു. എന്നും ആ കുളക്കടവിൽ അവരിതെ സമയം വന്നിരിക്കും. ഒരുപാട് സ്വപ്നങ്ങൾ
നെയ്ത് കൂട്ടും. അതൊരു പതിവായി.
തുമ്പി ഇപ്പൊ മെഡിസിന് ജോയിൻ ചെയ്തു. പഴയതെല്ലാം അവൾ മറന്നു. അല്ല അവളുടെ ഏട്ടൻ ഓർക്കാൻ സമ്മതിച്ചില്ല. അശ്വതി ചേച്ചി പ്രസവിച്ചു ഒരാൺ കുഞ്ഞിനെ. പ്രസവ സമയത്തും

അതിനുശേഷവും അവളുടെ ഭർത്താവ് എന്നയാൾ തിരിഞ്ഞു നോക്കിട്ടില്ല. എല്ലാ കാര്യത്തിനും ഓടിയത് കാർത്തിയും മനുവും ഒക്കെതന്നെയാണ്. എന്നും ഹോസ്പിറ്റലിലേക്ക് അവൻ ചെല്ലും. പിന്നെ വിസിറ്റെഴ്സ് ടൈം ക്ലോസ് ചെയ്യുന്നവരെ ചേച്ചിയോടൊപ്പം ഇരിക്കും. രാത്രി വീട്ടിലേക്കും. അങ്ങനെ ഇരിക്കെ ഒരു ദിവസം പതിവു പോലെ ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ നിന്ന കാർത്തിയെ തുമ്പി. വിളിച്ചു.

തുമ്പി: ഏട്ടാ...,

കാർത്തി: ഓ എന്താ മോളെ??

തുമ്പി: എനിക്ക് ഏട്ടനോട് കുറച്ച് സംസാരിക്കാനുണ്ട്. നമുക്കിന്ന് ഒരുമിച്ച് പോയാലോ??

കാർത്തി: മോളെ അപ്പൊ നീ കോളേജിൽ പോവുന്നില്ലേ??

തുമ്പി: പോകുന്നുണ്ട് ഏട്ടാ. ഹോസ്പിറ്റൽ എത്തുന്നതിന് മുമ്പുള്ള സ്റ്റോപ്പിൽ ഞാനിറങ്ങും.

കാർത്തി: mm വാ.

കാർത്തിയുടെ വണ്ടിയിപ്പോ മനുവിന്റെ കൈയിലാണ്. അവന്റെ മെയിൻ പരുപാടി ലക്ഷ്മിയെ കൊണ്ട് ചുറ്റല് തന്നെയാണ്. എന്നിരുന്നാലും എല്ലാ ദിവസവും അവൻ ഹോസ്പിറ്റലിലേക്ക് മുടങ്ങാതെ ചെല്ലും. കാർത്തിയും തുമ്പിയും ബസ് സ്റ്റോപ്പിലേക്ക് നടന്നു. അനുവും അമ്മയും ഹോസ്പിറ്റലിൽ തന്നെയാണ്. കാർത്തി അങ്ങോട്ട് ചെന്നാലെ അവർക്ക് വീട്ടിലേക്ക് വരാൻ പറ്റു.

കാർത്തി: നിനക്കെന്താ ടി പറ്റിയെ??രണ്ട് ദിവസായി ഞാൻ ശ്രദ്ധിക്കുന്നു. പഴയത് പോലെ കളിയും ചിരിയുമില്ല. നീ പിന്നും പഴയതൊക്കെ ഓർത്തോ??

തുമ്പി: ഞാൻ എല്ലാം മറന്ന് സന്തോഷത്തോടെ ഇരുന്നതാ ഏട്ടാ. പക്ഷെ എന്റെ സന്തോഷം കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഇല്ലാണ്ടായി.

കാർത്തി: എന്താ മോളെ പറയണേ??

തുമ്പി: ഞാൻ ചെയ്ത തെറ്റിന് എന്നെ ദൈവത്തിന്

💬 Comments

View all comments