Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ശിക്ഷിച്ച് മതിയായി കാണില്ല.
കാർത്തി: എന്താണെങ്കിലും ഏട്ടനോട് പറയ്യ്. ഞാനില്ല എന്റെ മോൾടെ കൂടെ??
തുമ്പി: ഏട്ടൻ എന്നോട് ഇപ്പൊ നിർബന്ധിക്കുന്ന കാര്യം എന്റെ കല്യാണത്തെ പറ്റിയല്ലേ?? ഞാൻ സമ്മതിക്കത്തതിന് രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് ഏട്ടനെ പിരിയാൻ എനിക്ക് വയ്യ. രണ്ട് ഞാനൊരു വേശ്യയാണ്.
കാർത്തി: മോളെ........
തുമ്പി: അതേ ഏട്ടാ ഇനിയും മനസ്സിൽ കൊണ്ട് നടക്കാൻ വയ്യേട്ടാ എനിക്ക്. ഏട്ടനോട് പറയാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്. ഒരു ഏട്ടനോടല്ല മറിച്ച് ഒരു അച്ഛന്റെ സ്ഥാനത് കണ്ട് പറയുവാ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കഴിഞ്ഞുപോയ എന്റെ നാളുകൾ.
■■■■■■■
എന്നെത്തേയും പോലെ ട്യൂഷൻ ക്ലാസ്സിലോട്ട് രാവിലെ ഞാൻ പോയി. പക്ഷെ അന്ന് ഹിന്ദി സാർ വന്നില്ല. ഞങ്ങളോട് പൊക്കോളൻ പറഞ്ഞു. ആ സന്തോഷത്തിന് കഴിവതും വേഗത്തിൽ ഞാൻ വീട്ടിലേക്ക് വന്നു. നേരെ ഞാൻ ചെന്നത് എന്റെ മുറിയിലേക്കാണ് എന്റെ ഫോൺ എടുക്കാൻ. അവന്റെ മെസ്സേജ് നോക്കാൻ. പക്ഷെ മുറിയില് ഫോൺ ഇല്ല. പിന്നെയാ ഓർത്തെ അമ്മയുടെ മുറിയിൽ ഇന്നലെ കൊണ്ട് ചെന്ന കാര്യം. നേരെ അങ്ങോട്ടേക്ക് ചെന്നു. മുറിയിലെ വാതില് തുറന്നു കിടക്കുന്നത് കണ്ടപ്പോ ഞാൻ കേറി ചെല്ലാനൊരുങ്ങി. പെട്ടന്ന് അവരുടെ അടക്കം പറച്ചില് കേട്ടു.
"ഇപ്പൊ അവള് ചത്തിട്ടുണ്ടാകും അല്ലെ വിശ്വാട്ടാ??"
"Mm 12 മണിക്കൂറിൽ കൂടുതൽ ആയല്ലോ ഇപ്പൊ അവള് സ്വാർഗ്ഗത്തിലോ നാരഗത്തിലോ എത്തിക്കാണും."
"അല്ലപിന്നെ നമ്മുടെ മോന്റെ സ്വത്ത് കൈക്കലാക്കാൻ വന്നിരിക്കുന്നു പെഴച്ചവള്. പാർവതി തുഫ്. ഇവിടുത്തെ വേലകാരിയാവാൻ യോഗ്യത ഇല്ല. ആ അവളാ എൻ്റെ മോനെ വശത്തക്കാൻ വന്നിരിക്കുന്നെ ചൂല്."
അതെല്ലാം കേട്ടപ്പോ ആകെ ഒരു മരവിച്ച അവസ്ഥയായി പോയി ഏട്ടാ എനിക്ക്. ഉടനെ വന്ന് ഏട്ടനോട് പറയാനാ ഇരുന്നെ. പക്ഷെ അപ്പോഴേക്കും അവര് വെളിയിലേക്ക് വന്നിരുന്നു. പെട്ടന്ന് എന്നെ അവിടെ കണ്ടപ്പോ അവരും ഞെട്ടി.
"എന്താടി ഇന്ന് ട്യൂഷൻ ഇല്ലേ??"
"അഹ് ഇല്ലമ്മേ. ഹിന്ദി സാർ വന്നില്ല."
"Mm നീ ഇപ്പോളാണോ വരുന്നേ??"
"അഹ്. എന്റെ ഫോൺ ഇന്നലെ ഞാൻ ഇവിടെ വച്ച് മറന്നുപ്പോയി അത്
💬 Comments
View all comments