0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1566

എടുക്കാൻ വന്നതാ."

"Mm"

അത്രയും പറഞ്ഞ് അവര് പാറു ചേച്ചീടെ റൂമിലേക്ക് പോയി. അവര് കാണാതെ അവരുടെ കൂടെ ഞാനും. അവിടെ ആ കാഴ്ച്ച കണ്ട് ഞാനാകെ പേടിച്ചു പോയി. പാറു ചേച്ചി നിലത്ത്‌ കിടക്കുന്നു. വായിന്ന് എന്തോ പതയൊക്കെ വരുന്നു. ഞാനവിടെ തന്നെ സ്തംഭിച്ചു നിന്നു പോയി.

"അങ്ങനെ കിടക്കേടി നായേ. ഇവിടുത്തെ സ്വത്തിന്റെ നാലിലൊന്ന് പോലും നിനക്കൊന്നും ഇല്ല. അതെങ്ങനെയാ അച്ഛനും അമ്മയും ഇറക്കി വിട്ടതല്ലേ ഈ ശവത്തിനെ."

പിന്നും അവര് എന്തെക്കെയോ പറഞ്ഞു. പക്ഷെ അതൊന്നും കേൾക്കാൻ എനിക്കായില്ല. കരഞ്ഞു. പൊട്ടി കരഞ്ഞു. എന്റെ ശബ്‌ദം കേട്ടിട്ട് ആയിരിക്കാം അവര് പുറത്തേക്ക് വന്നു.

" മോളെ നീ."

"വിളിക്കരുത് എന്നെ അങ്ങനെ. സ്വന്തം മകന്റെ സ്നേഹിച്ച പെണ്കുട്ടിയെ കൊല്ലാൻ എങ്ങനെ .., എങ്ങനെ തോന്നിയമ്മേ?? ചേച്ചിയെ ഞാനും ഒരുപാട് സ്നേഹിച്ചിരുന്നു."

"ചേച്ചി നിനക്കൊക്കെ എന്താടി അവള് കലക്കി തന്നെ?? ആദ്യം എന്റെ മോനെ മയക്കി. ഇപ്പൊ ദേ നിന്നേം. അവള് സ്നേഹിച്ചത് നിന്റെ ഏട്ടനെ അല്ല. മറിച്ച് ഈ സ്വത്തുക്കളാ."

"അത് അമ്മയോട് ആര് പറഞ്ഞു?? അങ്ങനെയാണെങ്കിൽ പോലും എന്തിനാ ആ പാവത്തെ കൊന്നേ??പറ."

"പാവമോ അവളോ അവളെ നീ ന്യായികരിക്കണ്ട."

"ഇതൊന്നും അറിയാതെ എന്റെ ഏട്ടൻ അവിടെ ഉറങ്ങുവല്ലേ ഞാനിപ്പോ തന്നെ എല്ലാം പോയി പറയും."

"എന്നാൽ നീ പോയി പറയടി. കൊല ഒന്ന് ചെയ്താലും അഞ്ച്

ചെയ്താലും പിടിക്കപ്പെട്ട ശിക്ഷ ഒന്ന് തന്നെയാ. നിനക്കും ഉണ്ടല്ലോ ഒരുത്തൻ.

ഏട്ടനോട് പറയാൻ വന്ന ഞാൻ ഒരു നിമിഷം ഞെട്ടി തരിച്ച് നിന്നുപ്പോയി.

"അമ്മ ഇപ്പൊ എന്താ പറഞ്ഞേ??"

"എന്താ നിനക്ക് വിശ്വാസം ആയില്ലേ?? അവന്റെ full detels ഉം എനിക്കറിയാം. എനിക്കിത് ആര് പറഞ്ഞത് എന്നറിയണ്ടേ?? നിന്റെ പുന്നാര ഏട്ടൻ."

വീണ്ടും ഒരു ഞെട്ടലായിരുന്നു എനിക്ക്.

"നീ ഇത് ഇപ്പൊ നിന്റെ ഏട്ടനോട് പറഞ്ഞാൽ ഇവളെ കൊന്നത് പോലെ അവനേം ഞങ്ങള് കൊല്ലും. അത് വേണോടി. വേണൊന്ന്??"

"വേണ്ട."

"അഹ് അപ്പൊ എന്റെ പുന്നാര മോള് അമ്മ പറയണത് അനുസരിക്ക്."

പിന്നെ അവര്

💬 Comments

View all comments