0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1567

പറയുന്നതെല്ലാം ഒരു പാവയെ പോലെ ഞാൻ അനുസരിച്ചു. കാരണം എന്റെ അരുണിനെ അവരൊന്നും ചെയ്യരുത് എന്ന് ഞാൻ ആഗ്രഹിച്ചു. കോടതി എന്നെ മാപ്പ്‌ സാക്ഷിയാക്കിയപ്പോഴും ഏട്ടൻ എന്നെ തിരിഞ്ഞ് നോക്കിലാ. എങ്ങനെ നോക്കും അതിനും മാത്രം തെറ്റല്ലേ ഞാൻ ചെയ്തേ. എങ്ങോട്ട് പോകണം എന്നറിയാതെ നിന്നപ്പോഴാ കുഞ്ഞമ്മ എന്നെ വിളിക്കുന്നതും ഞാൻ അവരോടൊപ്പം പോയതും. എന്റെ കാര്യം അരുണും വീട്ടുകാരും അറിഞ്ഞു. വിവരം അറിഞ്ഞ അന്ന് തന്നെ അവനെന്നെ വിളിച്ചിരുന്നു. നടന്നത് അവനോട് പറഞ്ഞപ്പോ അവനെന്നോട് ഉള്ള ഇഷ്ട്ടം കൂടുകയാ ചെയ്തത്., അല്ല ഞാൻ അങ്ങനെ വിശ്വസിച്ചു. എന്നെ കാണണം എന്നും കുറച്ച് കാര്യങ്ങൾ സംസാരിക്കണം എന്നും അവൻ പറഞ്ഞപ്പോ അവന്റെ തന്നെ വീട്ടിലേക്ക് ഞാൻ ചെന്നു. അച്ഛനും അമ്മയും ചേച്ചിയും ഏതോ കല്യാണത്തിന് പോയെക്കുവാണെന്ന് അവൻ പറഞ്ഞു. അവന്റെ സ്നേഹത്തോടുള്ള പെരുമാറ്റം എന്നെ അവന്റെ വലക്കുള്ളിൽ ആക്കി. അന്ന് അന്നത്തെ ആ ദിവസം. മറക്കാൻ പറ്റില്ല ഏട്ടാ.......

അത്രയും പറഞ്ഞ് അവൾ പൊട്ടികരഞ്ഞു.

കാർത്തി: തുമ്പി മോളെ കരയാതേടി. ആള്ക്കാര് ശ്രദ്ധിക്കും.

അപ്പോഴാണ് തങ്ങൾ എവിടെയാ നിക്കുന്നുള്ള ബോധം അവൾക്ക് വന്നത്. അവൾ കണ്ണീര് തുടച്ചു. അപ്പോഴേക്കും അവർക്കുള്ള ബസ്സ് വന്നു. അവരതിൽ കേറി. തിരക്ക് കുറവായതിനാൽ ഇരിക്കാൻ സീറ്റും കിട്ടി. അവരോരുമിച്ചാണ് ഇരുന്നത്. കുറെ നേരത്തേക്ക് അവരൊന്നും മിണ്ടില്ല.

കാർത്തി: മോളെ അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ??

തുമ്പിയുടെ വിഷമം കലർന്ന മുഖം കാണാൻ വയ്യാത്തത് കൊണ്ട് കാർത്തി അവളെ സമാധാനിപ്പിച്ചു. കുറച്ച് നേരത്തേക്ക് അവളൊന്നും മിണ്ടില്ല.

തുമ്പി: കഴിഞ്ഞെന്ന് തന്നെയാ ഏട്ടാ ഞാനും വിചാരിച്ചേ. പക്ഷെ തുടങ്ങിട്ടെ ഉള്ളൂ. അവൻ ആ അരുൺ അന്നാ വീട്ടിൽ വച്ച് എന്നെ പിച്ചി ചീന്തി.

കാർത്തിക്ക് ദേഷ്യം ഇരച്ചു കേറി.

അന്ന് അവന്റെ യഥാർത്ഥ സ്വാഭാവം ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ അന്നത്തെ ദിവസം കൊണ്ടൊന്നും അവൻ അടങ്ങില്ല. അവൻ ഞാനുമായുള്ള വീഡിയോ എടുത്തിരുന്നു. അത് കാണിച്ചായിരുന്നു പിന്നീടവന്റെ കളി. അവനെ പേടിച്ച് പഠിച്ചിരുന്ന കോളേജിന്ന് പാതി വഴിയിൽ ഇറങ്ങി. എന്നിട്ടും അവന്റെ ശല്യം കൂടിയത് അല്ലാണ്ട് കുറഞ്ഞില്ല.

💬 Comments

View all comments