Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
വെറുതെ വിടാൻ ഉദ്ദേശം ഇല്ലേട്ടാ. ഇവന് വേണ്ടിയാനല്ലോ ദേവി ഞാൻ ആ ചതി ചെയ്തത്.
അത്രയും പറഞ്ഞ് തന്റെ മിഴിയിൽ നിന്നും ഉതിർന്ന ഒരിറ്റ് കണ്ണുനീര് തുടച്ച് അവൾ വീണ്ടും ഏട്ടന്റെ തോളിലേക്ക് ചാഞ്ഞു. ഇതേ സമയം കണ്ണിൽ എരിയുന്ന തീയുമായി ജ്വലിക്കുകയായിരുന്നു കാർത്തി. തുമ്പിക്ക് ഇറങ്ങാനുള്ള stop എത്തി. അവൾ ബാഗ് എടുത്ത് തോളിൽ ഇട്ട് ഇറങ്ങി. പെട്ടന്ന് അവൾടെ കൈയിൽ കാർത്തി കേറി പിടിച്ചു.
കാർത്തി: മോള് ഇന്ന് സന്തോഷത്തോടെ വേണം കോളേജിൽ പോവാൻ. ഇന്നത്തോടെ മോൾടെ എല്ലാ പ്രശ്നോം തീരും. ഏട്ടനാ പറയണേ.
അവൾ പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ സന്തോഷവും സമാധാനവും ഉണ്ടായിരുന്നു. അവളാ സ്റ്റോപ്പിൽ ഇറങ്ങി. ബസ് വീണ്ടും നീങ്ങി തുടങ്ങി. അവൻ ഫോൺ എടുത്ത് അളിയൻ എന്ന് അടിച്ചിട്ടിട്ടുള്ള നമ്പറിൽ വിളിച്ചു. രണ്ടാം റിങ്ങിൽ തന്നെ ഫോൺ എടുത്തു.
"എന്താടാ അളിയാ??"
"എവിടെയാ??"
"ഇന്ന് വീട്ടിലുണ്ട്. വൈകുന്നേരമേ കറക്കം ഉള്ളൂ. എന്താ ബൈക്ക് ഇപ്പളൊന്നും ചോദിക്കല്ലും. കൂടിപ്പോയ ഞങ്ങടെ കല്യാണം കഴിയും വരെ."
"അതിനല്ല ഊളെ നിയിനീ ആ വണ്ടി തന്നില്ലേലും ഒരു കുഴപ്പോം ഇല്ല. ഞാൻ പറയുന്നത് ഇന്നൊരു പണിയുണ്ട്. ഒരുത്തനെ കോളേജിൽ കേറി മേയണം."
"ഇതെന്താ മുത്തേ ആദ്യമേ പറയാത്തെ?? നീ ഇപ്പൊ എവിടെയാ??"
"ഞാനിപ്പോ ബസ്സിലാ. ഹോസ്പിറ്റലിലോട്ട് പൊക്കോണ്ടിരിക്കുവാ."
"നീ ആ ഗിരിനഗറില് ഇറങ്ങിക്കോ. ഞാൻ അങ്ങോട്ട് വരാം."
"അഹ്."
അതും പറഞ്ഞ് അവൻ ഫോൺ വച്ചു. മനുവിന്റെ കാൾ കാട്ടാക്കി wife എന്ന് അടിച്ചിട്ടുള്ള പേരിലേക്ക് കാൾ ചെയ്തു. ആദ്യത്തെ റിങിൽ തന്നെ മറുതലക്കൽ ഫോൺ എടുത്തു.
"ഹലോ പറ മോനെ എന്താ ഈ നേരത്ത്??"
"അനു ഇന്ന് വരാൻ കുറച്ച് late ആവുട്ടോ. ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോവുവാ."
"കുറെ താമസിക്കോ??"
"അറിയില്ല. ഏതായാലും ഉച്ചക്ക് മുൻപേ ഞാനങ്ങ് എത്താൻ നോക്കാം."
"Mm അല്ല എന്താ ഇത്ര അത്യാവശ്യം??"
"അത് നിന്നെ ഒറ്റക്ക് കിട്ടുമ്പോ പറയാം."
"അയ്യടാ."
"ശെരി ടി ഞാൻ വിളിക്കാം."
"അഹ് ടാ നോക്കി പോ."
അവൻ ഫോൺ വച്ചു.
💬 Comments
View all comments