0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1572

കാർത്തി: ചേട്ടാ ഗിരിനഗർ എത്തുമ്പോ ഒന്ന് വിളിക്കണേ.

:അതിന് മോൻ ടിക്കറ്റ് എടുത്തത് അവിടേക്ക് അല്ലല്ലോ.

കാർത്തി: അത്യാവശ്യം ആയിട്ട് ഗിരിനഗറിലേക്ക് പോണം.

:അടുത്ത സ്റ്റോപ് ഗിരിനഗറാ.

വണ്ടി വീണ്ടും മുന്നോട്ട് നീങ്ങി. സൂപ്പർ ഫാസ്റ്റ് ആയതിനാൽ വണ്ടി കുതിച്ചു. അങ്ങനെ ഗിരിനഗറിൽ വണ്ടി നിർത്തി. അവനിറങ്ങി. ചുറ്റും വെറുതെ ഒന്ന് കണ്ണോടിച്ചു. ഒരു ചെറിയ പെട്ടിക്കട അവൻ കണ്ടു. അങ്ങോട്ട് പോയി അവനൊരു പായ്ക്കറ്റ് പ്ലയേഴ്‌സും വാങ്ങി അതിലൊരണ്ണം ചുണ്ടോട് ചേർത്തു.

"നിയെന്തിനാ കാർത്തി ഇങ്ങനെ സിഗരറ്റ് വലിക്കണേ??

"എന്താ പാറൂട്ടി ഇത് എപ്പളും ഇല്ലല്ലോ. ഒരു ദിവസം ഒരെണ്ണം."

"വേണ്ട ഒന്നും പറയണ്ട എനിക്കിത് വലിക്കുന്നതെ ഇഷ്ട്ടല്ല."

"ഓഹ് അന്നവനെ അടിക്കണ്ട ഒരു അവശ്യോം ഇല്ലായിരുന്നു."

"എന്താ??"

"ഏയ് ഒന്നുല്ല."

"എനിക്ക് മനസിലായി അന്നവനെ അടിച്ചത് എന്നോടുള്ള ഇഷ്ട്ടം കൊണ്ടാണെന്ന് ഞാൻ വിചാരിച്ചു. പിന്നെ നീ സിഗരറ്റ് വലിച്ചത് അതെന്തിനാ??"

"എടി അത് അത്രയും പേരുടെ മുമ്പിൽ ഒന്ന് അളവാൻ."

"സമ്മതിച്ചു. അന്നും ഇത് തന്നെയാ നീ എന്നോട് പറഞ്ഞത്. പിന്നെ നീ വലിച്ചത് എന്തിനാ?? ആരെ കാണിക്കാനാ??"

"ഓഹ് ഈ പെണ്ണ്."

"സത്യം ചെയ്യ് എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്."

"ഇല്ല ഇനി ഞാൻ വലിക്കില്ല. സത്യം."

"അത് പോരാ. എനിക്ക് നിന്നെ തീരെ വിശ്വാസം ഇല്ല. എന്റെ തലയിൽ തൊട്ട് തന്നെ സത്യം ചെയ്യ് ഇല്ലെങ്കിൽ ഞാൻ കൂടില്ല."

"ഇവളെ കൊണ്ട് തോറ്റല്ലോ. എന്റെ പാറൂട്ടിയാണെ അസത്യം ഇനി ഞാൻ വലിക്കില്ല. പോരെ."

"Mm അങ്ങനെ വഴിക്ക് വാ."

"മണ്ടി."

"എഹ് എന്തേങ്കിലും പറഞ്ഞോ??"

"ഏയ് ഒന്നുല്ല."

ചുണ്ടോട് വച്ച സിഗരറ്റ് കാർത്തി കത്തിച്ചു. ഒന്നിരുത്തി വലിച്ചു. വെളിയിലേക്ക് പുകയൂതി വിട്ടു., തന്റെ ഓര്മകളെയും.

"ഇനിയെങ്ങോട്ടാ എന്റെ ചെക്കൻ?? ആരയോ ചതക്കാൻ ആണല്ലേ പോക്ക്. എന്റെ ചെക്കൻ നല്ലത് മാത്രേ ചെയ്യുള്ളൂന്ന് എനിക്കറിയാം. ആകെയുള്ള ദുശീലം ഈ വലിയാ. എന്റെ തലയിൽ തൊട്ട് സത്യം ചെയ്തതാ എന്നിട്ടും വലിക്കുന്ന കണ്ടില്ലേ തെമ്മാടി."

എവിടുന്നോ തന്റെ പാറൂന്റെ ശബ്‌ദം കാർത്തിയുടെ കാതുകളിലേക്ക് എത്തി.

💬 Comments

View all comments