Chapter Title : യവനിക (ലെസ്ബിയൻ ) 1
ഭംഗിയാണ്, പുറത്തു കുറെ പുളിമരമോ മറ്റോ ആണെന്ന് തോന്നുന്നു മറ്റൊന്നും കാണാനില്ല, ദൂരെയെവിടെയെക്കെയോ ഇടയ്ക്കിടെ തെളിഞ്ഞു കാണുന്ന വെളിച്ചവും, റോഡിനു സൈഡിലുള്ള സ്ട്രീറ്റ് ലാമ്പിന്റെ വെളിച്ചവും മാത്രം, ബസ്സു അതിവേഗം ആ റോഡിലൂടെ പാഞ്ഞു, റോഡിൽ രാത്രിയായത് കൊണ്ട് ആരുമില്ലെന്ന് തോന്നുന്നു, ജനലിലൂടെ തണുത്ത കാറ്റു ശക്തിയായി അരിച്ചു കേറുന്നു, അത് തന്റെ മനസ്സ് ശെരിക്കും കുളിർപ്പിക്കുന്നു, കാറ്റടിച്ചു സൂസന്റെ മുടിയെല്ലാം പാറി, പെട്ടെന്ന് ലിസ്സി ആ മുടിയെല്ലാം പിന്നെയും വാരികെട്ടിവെച്ചു, കാറ്റടിച്ചു ഇടയ്ക്കു സൂസൻ കുറികിയപ്പോൾ ലിസ്സി പെട്ടന്നു ജനലിന്റെ ഗ്ലാസ് വലിച്ചിട്ടു, അവളെ ഒരു ചെറിയ കാറ്റുപോലും നോവിക്കാൻ തൻ സമ്മതിക്കില്ല, ലിസ്സി മെല്ലെ സൂസന്റെ മുകളിലായി തല ചേർത്ത് കിടന്നു, തനിക്കിപ്പോൾ സാജനോടുള്ള പ്രണയം അപ്പാടെ മാഞ്ഞുപോയതായി ലിസ്സി തിരിച്ചറിഞ്ഞു, അവൾ തന്റെ മടിയിൽ കിടക്കുന്ന സൂസന്റെ മുടിയിൽ മെല്ലെ തഴുകികൊണ്ടേ ഇരുന്നു, കാറ്റും ഇരുട്ടിന്റെ തീവ്രതയും അവളുടെ കണ്ണുകളെ മെല്ലെ അടച്ചുകൊണ്ടിരുന്നു, അവൾ മെല്ലെ മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു, ഇപ്പഴും അവരെയും വഹിച്ചുകൊണ്ട് ബസ്സ് അതിവേഗം ചെന്നൈ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു... " ആ എല്ലാവരും എഴുന്നേറ്റ, നമ്മൾ ഹോട്ടലെത്തി..!" അന്നമ്മ ടീച്ചറുടെ ശബ്ദം കേട്ടാണ് ലിസ്സി എണീറ്റത്, അപ്പോഴും തന്റെ മടിയിൽ കിടന്നു നല്ല ഉറക്കമാണ് സൂസൻ, ലിസ്സി മെല്ലെ തന്റെ മുടിയെല്ലാം ശെരിയാക്കി, തന്റെ ചെറിയ വാനിറ്റി ബാഗെടുത്തു അതിൽ നിന്ന് ഒരു ചെറിയ കണ്ണാടിയെടുത്തു മുഖം നോക്കി, മുടിയും മുഖവും ശെരിയാക്കി. "സൂസാ സ്ഥലമെത്തി, എഴുനെല്കു..." ലിസ്സി മെല്ലെ സൂസനേ കുലുക്കി വിളിച്ചു, സൂസൻ മെല്ലെ കണ്ണും തിരുമ്മി എണീറ്റു, അവളുടെ മുടിയല്ലാം പാറിയിരുന്നു, മെല്ലെ തന്റെ കണ്ണും തിരുമി സൂസൻ ഒരു കോട്ടുവായും ഇട്ടു ഒന്ന് മൂരിനിവർന്നു.. " ഇത്ര പെട്ടെന്ന് എത്തിയോ?" സൂസൻ കണ്ണും തിരുമി ചോദിച്ചു " ഇത്ര പെട്ടെന്നോ ? രാവിലെ ഏഴു മണിയായി പെണ്ണേ, കൂർക്കവും വലിച്ചു ഉറങ്ങിയതും പോരാ..." ഞാൻ മെല്ലെ ചിരിച്ചു കൊണ്ട് സുസ്സന്നൊട് പറഞ്ഞു സൂസൻ മെല്ലെ ചിരിച്ചു തന്റെ മുടിയെല്ലാം ഒതുക്കി " ഞാൻ കുറെ നാളുകൾക്കു
💬 Comments
View all comments