0%

Chapter Title : യവനിക (ലെസ്ബിയൻ ) 1

കുരുവിളയ്ക്കും, സാറാ കുരുവിളയ്ക്കും രണ്ടാമതായി ജനിച്ചവളാണ് ഈ ലിസി കുരുവിളയെന്ന താൻ, തന്റെ മൂത്തത് ആൽബിൻ കുരുവിള ഇപ്പോൾ തിരുവന്തപുരത്തെ ഒരു പ്രശസ്ത കോളേജിൽ എൻജിനീയറിങ് പഠിക്കുന്നു, തനിക്കു ഒരു പ്രത്യേകത ഉണ്ടായിരുന്നു, ഒരു പേരുകേട്ട കുടുംബത്തിലെ അന്ന് നിലവിലുണ്ടായിരുന്ന ആറ് കുടുംബങ്ങളിലെ ആദ്യത്തെ പെൺ സന്തതി,! അപ്പന്റെ കുടുംബത്തിൽ അപ്പന് അഞ്ചു അനിയന്മാരായിരുന്നു, അപ്പൻ കഴിഞ്ഞാൽ ഏറ്റവും മൂത്തത് ജെറിചായൻ അപ്പനെ ബിസിനെസ്സിലെല്ലാം സഹായിച്ചു കൂടെത്തന്നെയുണ്ട് അദേഹത്തിന്റെ ഭാര്യ സനിയ ആന്റി വെറ്റിനറി ഡോക്ടറാണ് രണ്ടു ആൺപിള്ളേരാണ് മൂത്തത് സനൽ അവനിപ്പോ ആറിൽ , രണ്ടാമൻ ജോഫിൻ മൂന്നുമാസം പ്രായം, പിന്നെയുള്ള ഷോണിൻ അച്ചായൻ ഇപ്പൊ വലിയതിരുമ്മല പള്ളിയിലെ വികാരിയച്ചനാണ്, പിന്നെ ലാവിൻ അച്ചായൻ പട്ടാളത്തിലാണ്, കല്യാണം കഴിഞ്ഞട്ടില്ല, പിന്നെ മർവാൻ അച്ചായൻ ഇപ്പൊ യുസ്സിൽ കല്യാണം കഴിഞ്ഞു ഭാര്യ ഷേർളിയുമായി അവിടെ സെറ്റിൽഡ് ആണ്, ഏറ്റവും ഇളയ മാമ്മൻ എന്ന് പറയാൻ പറ്റില്ല സനീഷേട്ടൻ എന്നെക്കാളും ആറു വയസ്സുമാത്രം മൂത്തതാണ്, പുള്ളിയിപ്പോൾ ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്, അപ്പനെപോലെ വലിയ കുടുംബമല്ല അമ്മയുടേത് അമ്മ കോട്ടയത്തുതന്നെയുള്ള പേരുകേട്ട കുടുംബത്തിലെ ഏക സന്തതിയാണ്, ആവശ്യത്തിലധികം സ്വത്തും സൗകര്യങ്ങളുമുള്ള എന്റെ ബാല്യം,. ഏക പെൻസന്തതി ആയതിനാൽ ലിസിയെ അവളുടെ അച്ഛമ്മ ത്രേസ്സ്യ ലാളിച്ചാണ് വളർത്തിയത്, സ്വന്തം അച്ഛനായ സക്കറിയയെ കൊണ്ട് പോലും ഒരു വാക് കൊണ്ടുപോലും നോവിക്കാൻ അവർ സമ്മതിച്ചിരുന്നില്ല, ലിസ്സിയ്ക്ക് അച്ഛാച്ഛനില്ല സനീഷ് ജനിച്ചു ആറുമാസം തികയുന്നതിനുമുന്നേ ഒരു കാറപകടത്തിൽ പുള്ളി മരിച്ചു.. ആവശ്യത്തിലധികം പണവും സൗകര്യവുമുള്ള തന്റെ വീട്ടിലെ ജീവിതം ശെരിക്കും തനിക്കു ഒരു രാജകുമാരി

💬 Comments

View all comments