Chapter Title : യവനിക (ലെസ്ബിയൻ ) 1
കണക്കായിരുന്നെന്നു ലിസ്സി ഓർത്തു , ഒരു ആണിന്റെ തന്റേടം ഉണ്ടായിരുന്നു തനിയ്ക്ക് പണ്ടുമുതലേ, ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നീർക്കോലി എന്ന് വിളിച്ചു കളിയാക്കിയതിനു കൂടെ പഠിച്ച ഷഹീന്റെ മൂക്ക് ഇടിച്ചുപരത്തിയാണ് താൻ തന്റെ 'ഗുണ്ടാ'ജീവിതത്തിനു തുടക്കമിട്ടത്, പിന്നെയിങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല, ആണുങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെന്തും തനിക്കും ചെയ്യാൻ പറ്റുമെന്ന് അവളെപ്പോഴും ത്രേസ്സ്യാകൊച്ചിനോട് പറയുമായിരുന്നു, ആ സ്നേഹനിധിയായ അച്ഛമ്മ ഏതവസരത്തിലും തന്റെ കൊച്ചുമോൾക്കു സഹായത്തിനു എത്തുകയും ചെയ്യും, "അവളെന്നാ ചെയ്താലും, അവളുടെ ഭാഗത്തൊരു ന്യായം കാണും കൊച്ചേ .." തെസ്സ്യാമ്മ തനി കോട്ടയം ചുവയിൽ ലിസിയെ ചീത്ത പറയാൻ വരുന്ന എല്ലാവരോടും കൊച്ചുമോളെ ചേർത്തുനിർത്തി എപ്പഴും പറയും, ആ അച്ഛമ്മയിൽനിന്നു മുതലാണ് തനിക്കു സ്ത്രീകളോട് ഇത്ര ബഹുമാനവും സ്നേഹവും തോന്നി തുടങ്ങിയതെന്ന് ലിസ്സി ഓർത്തു, ആ സ്നേഹം, അതിനു പകരം വെക്കാൻ മറ്റൊന്നിനും ഒരിക്കലും സാധിക്കില്ല, കാര്യകാര്യങ്ങളുടെ തിരിച്ചറിവ് കിട്ടിയ പ്രായം തൊട്ടേ തന്റെ എന്ത് കാര്യവും ലിസ്സി സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തിരുന്നത്, അഭിപ്രായത്തിനായി തെസ്സ്യാമ്മയോടു മാത്രം ചോദിക്കും "എന്തിയേ ത്രേസ്സ്യാക്കൊച്ചേ അതല്ലേ അതിന്റെ ശെരിയെന്ന.." ഒരു ചോദ്യവും, അതിൽ ത്രേസ്സ്യാ കൊച്ചു ഫ്ലാറ്റ്, പിന്നെ അതിൽ ആർക്കും ഒരു അഭിപ്രായവും ഉണ്ടാവില്ല, ഉണ്ടായിട്ടും കാര്യവുമില്ല.! പ്ലസ്വണ്ണിനു ചങ്ങനാശ്ശേരിയിൽ തന്നെയുള്ള ഒരു വലിയ സ്കൂളിലാണ് അപ്പച്ചൻ തന്നെ ചേർത്തത്, ഒരു മിലിറ്ററി ചിട്ടയിലും പള്ളിയുടെ നേരിട്ട് നിയന്ത്രണത്തിലുമുണ്ടായിരുന്ന ആ സ്കൂളിലെ ജീവിതം ലിസിയ്ക്ക് എന്നും ഒരു പേടി സ്വപ്നമായിരുന്നു , ക്ലാസ്സിൽ പോവുന്നത് തന്നെ അപ്പന്റെയും അമ്മയുടെയും നിർബന്ധം സഹിക്കവയ്യാതെയാണ്, പഠിക്കാൻ നല്ല മിടുക്കിയായതു കൊണ്ട് സ്കൂളിലെ ടീച്ചർമാർക്കും,
💬 Comments
View all comments