0%

Chapter Title : യവനിക (ലെസ്ബിയൻ ) 1

തത്കാലത്തേക്ക് കട്ടിലിന്റെ താഴെയും സൈഡിലുമായി വെച്ച്, ആ കട്ടിലിലേക്ക് കിടന്നു, ഉറക്കം അവളുടെ കണ്ണുകളുടെ പോളകളെ ബലമായി ചുംബിപ്പിച്ചു, ഒരു നീണ്ട ഉറക്കത്തിലേക്കവൾ വീണുപോയി , ഇടയ്ക്കെപ്പഴോ പെട്ടെന്ന് ഞെട്ടിയെണീറ്റ ലിസ്സി, മുഖം തുടച്ചെണീറ്റപ്പോളാണ്, തന്നെത്തന്നെ നോക്കികൊണ്ട് താടിയ്ക്കും കൈയും കൊടുത്തു ഒരു അതിസുന്ദരിയായ പെൺകുട്ടി ഇരിക്കുന്നത് കണ്ടത്, ഞാനന്നാണ് ആദ്യമായി ചിത്രയെ കാണുന്നത്, എന്റെ ജീവിതം തകിടം മറിച്ചവൾ ...! ഒരു പച്ച പാവാടയും ബ്ളൗസുമാണവളുടെ വേഷം, ലിസിയ്ക്ക് അത്ഭുതം തോന്നി ഈ ബാംഗ്ലൂരിലും ഇതൊക്കെ ഇടുന്നവർ ഉണ്ടോ? അവളുടെ മുഖത്തെ അത്ഭുതവും ചോദ്യഭാവവും കണ്ട ആ പെൺകുട്ടി മെല്ലെ ചിരിച്ചുകൊണ്ട് എണീറ്റു, അവൾ ലിസിയ്ക്ക് നേരെ ആ വെളുത്ത നൈനീട്ടി "ഹായ് ഞാൻ ചിത്ര," അവൾ ആ സുന്ദരമായ ആ മുഖത്തൊരു ചിരിയും വിരിച്ചുകൊണ്ടു പറഞ്ഞു, ചിരിയ്ക്കുമ്പോൾ അവളുടെ കണ്ണുകൾ ചെറുതായി അടയുന്നു, അതവളുടെ മുഖത്തിനൊരു അസാമാന്യ ഭംഗിയും ക്യൂട്ട്നെസ്സും നൽകുന്നുണ്ടെന്ന് ലിസിയ്ക്ക് തോന്നി "ഹായ് ഞാൻ ലിസ്സി.." ലിസി വലിയ താല്പര്യമില്ലാത്തപോലെ തന്റെ വലത്തെ കൈ നീട്ടി , കൈ കൊടുത്ത ശേഷം ചിത്ര വേഗം ആ കൈ പിടിച്ചുകൊണ്ടുതന്നെ കട്ടിലിൽ ലിസിയുടെ വലതുവശം "എന്തെ ഇങ്ങനെ നോക്കുന്നെ..? ആ മനസിലായി ഈ പാവാടേം ബ്ലൗസുമല്ലേ, അമ്മയും അച്ഛനുമാ ഇവിടെ കൊണ്ടുവന്നു വിട്ടേ, അമ്മയ്ക്ക് നല്ല നിർബന്ധ പെണ്കുട്ടികള് ഇങ്ങനുള്ള വേഷങ്ങളെ ധരിക്കാവൂ എന്ന്, പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണമെന്ന 'അമ്മ പറയാ , അതാ പെൺകുട്ടികൾക്കു ഐശ്വര്യമത്രെ, എന്നാലും ലിസ്സി ഇതൊന്നും കണ്ടു തെറ്റിദ്ധരിക്കണ്ടാട്ടൊ, ഞാൻ അവിടെനിന്നു രക്ഷപെട്ടു ഓടാന ഇങ്ങട് ബാംഗ്ലൂർക്കു വന്നത് തന്നെ, ഞാനിവിടെ അടിച്ചുപൊളിക്കും, ലിസ്സി നോക്കിക്കോ ..!" അവൾ ആരോടെന്നില്ലാതെ സ്വയം ചിരിച്ചു , ഇപ്പഴും ചിരിക്കുമ്പോൾ ചിത്രയുടെ ആ കണ്ണുകൾ അടയുന്നുണ്ടെന്നു ലിസ്സി തിരിച്ചറിഞ്ഞു, ഒരു കാര്യവുമില്ലാതെ അവളുടെ ചിരിയ്ക്കു ലിസിയും കൂടെക്കൂടി,..

💬 Comments

View all comments