Chapter Title : യോദ്ധാവ് 2 [Romantic idiot]
ജെന്റിൽമാൻ.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ഫ്ലാറ്റിൽ എത്തിയ ഡേവിഡ് ഇന്നലത്തെ കാര്യങ്ങൾ ആലോചിച്ചു ഇരുന്നു.
ഇന്നലെ അഞ്ജലി ഇവിടെ എന്തൊക്കെയാ കാട്ടി കൂട്ടിയത്.
ഞാൻ ഫോൺ എടുത്ത് ഇന്നലെ അവൾ എടുത്ത് സെൽഫികൾ നോക്കി.
അത് കണ്ട് ഡേവിഡിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞ
"അഞ്ജലി ഇത്തിരി ദേഷ്യക്കാരി ആണെങ്കിലും പാവമാ"
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
"ചേട്ടായി ഇന്ന് നേരത്തെ വന്നോ "
"പിന്നെ പ്രൊജക്റ്റ് ഇവാലുവേഷൻ റിപ്പോർട്ട് ഇന്നലെ വെക്കേണ്ടത് അത് റെഡി ആകണ്ടേ "
"വേഗം ചെയ്തോ അല്ലെങ്കിൽ ഇന്നും അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടിവരും. :
"അന്ന നിനക്ക് തന്ന വർക്ക് ചെയ്തിലെ ? "
"പിന്നെ " അവൾ ഫയൽ എനിക്ക് നേരെ നീട്ടി
അന്നയുടെ ഫയലിലെ വിവരങ്ങൾ ഞാൻ റിപ്പോർട്ടിൽ ചേർത്തു. അന്നക്കു പിന്നാലെ ശ്രേയയും സോനയും അഖിയും വന്നു.
"വൈശാക്കെ അളിയാ വേഗം ഫയൽ താ "
അളിയാ ഒരു ചെറിയ പ്രശ്നം ഉണ്ട്
എന്ത്
എന്റെ കംപ്ലീറ്റ് ആയിട്ടില്ല
ടാ കോപ്പേ ഞാൻ മിനിയാന്നാ പറഞ്ഞത് അല്ലെ ഇന്നേക്ക് എന്തായാലും കംപ്ലീറ്റ് ആകണം എന്ന്
അളിയാ സത്യം ആയിട്ടും ഞാൻ മനഃപൂർവം ചെയ്‍തിരുന്നതല്ല മറന്ന് പോയതാ
കോപ്പ് ഇന്നും അഞ്ജലിയുടെ വായിൽ ഇരിക്കുന്നത് കേൾക്കണം.
ടാ ഒരു രണ്ട് മണിക്കൂറത്തെ പണി ഒള്ളു
അഞ്ജലിയിടെ ക്യാബിൻ നിന്നും ചീത്ത വിളിക്കുന്ന ശബ്‌ദം കേൾക്കാൻ തുടങ്ങി.
കേട്ടാലോ റിപ്പോർട്ട് ഇവാലുവേഷൻ തുടങ്ങി. ഇനി എന്ത് ചെയ്യാനാ
സോറി അളിയാ
നിനക്ക് സോറി പറഞ്ഞാൽ മതിയല്ലോ അവളുടെ വായിൽ ഇരിക്കുന്നത് മൊത്തം കേൾക്കാൻ പോകുന്നത് ഞാനാ
അവസാനം
💬 Comments
View all comments