0%

Chapter Title : യോദ്ധാവ് 2 [Romantic idiot]

Author : Romantic Idiot Read All Parts 488

എന്റെ ഊഴം എത്തി.

" കർത്താവേ രക്ഷിക്കണേ"

" മെയ് ഐ കം ഇൻ മാഡം "

"യെസ് "

"ഗുഡ് മോർണിംഗ് മാഡം "

"ഗുഡ് മോർണിംഗ് ഡേവിഡ് , ഇരിക്ക് "

"അഞ്ജലി ഫയൽ നോക്കികൊണ്ട് "

"ഡേവിഡ് ഇന്നലെ എന്റെ അടുത്ത് പറഞ്ഞത് ഒക്കെ വെറുതെ ആണല്ലേ"

"എന്താണ് മാഡം,  എനിക്ക് മനസിലായില്ല. "

"ഇന്നലെ നമ്മൾ ഫ്രണ്ട് ആണെന്ന് പറഞ്ഞ കാര്യമാ  ഉദ്ദേശിച്ചത്. "

"ഏയ് ഞാൻ വെറുതെ പറഞ്ഞതല്ല."

"എന്നിട്ടാണോ താൻ എന്നെ മാഡം എന്ന് വിളിച്ചത്. "

"അതിന് എന്താ ?  "

"താൻ തന്റെ ഫ്രണ്ട്സിനെ ഒക്കെ എന്താണ് വിളിക്കുക ? . മാഡം എന്നാണോ  ? "

ഓ അപ്പൊ അതാണ് കാര്യം

"എല്ലാ അത് പിന്നെ താൻ  ഇവിടെ എന്റെ ബോസ്സ് അല്ലെ അത് കൊണ്ട് വിളിച്ചതാ "

"ഹരി സാറിനെ  ഹരിയേട്ടൻ എന്നലെ നീ വിളിച്ചിരുന്നത് അപ്പോ അതോ ? "

"അത് ഹരിയേട്ടനെ  വന്നപ്പോൾ മുതൽ അങ്ങനെയാ വിളിച്ചിരുന്നത്. "

"ഓ  എന്നാൽ  ഇന്ന് മുതൽ നീ എന്നെ അഞ്ജലി എന്ന് വിളിച്ചാൽ മതി  ഒക്കെ. "

"ഒക്കെ മാഡ..........  അല്ല  അഞ്ജലി..."

"ഇത് കംപ്ലീറ്റ് അല്ലാലോ ഡേവിഡ് "

"അത്......... "

"വേഗം കംപ്ലീറ്റ്  ചെയ്ത് കാണിക്ക്  "

"ഹാ പെട്ടന്ന് കാണിക്കാം "

"ഡേവിഡ്  "

ക്യാമ്പിന്റെ ഡോർ തുറക്കാൻ ഒരുങ്ങിയ എന്നെ വിളിച്ചു.

"എന്താ അഞ്ജലി "

"ഇന്ന് വൈകിട്ടു വല്ല പരിപാടിയും ഉണ്ടാ ?  "

💬 Comments

View all comments