Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]
വന്നിട്ട് തീർപ്പാക്കാം എന്നാണ് ചേട്ടായി പറയുന്നത്. പെട്ടന്ന് എഴുന്നേറ്റ് വരണേ നീ ഇല്ലാതെ പറ്റുന്നില്ലടാ എനിക്ക് ? ഞാൻ പോവാ ഇനിയും നിന്നാൽ ചിലപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല ? "
അതും പറഞ്ഞുകൊണ്ട് തിരികെ നടക്കാൻ ഒരുങ്ങിയ അവളുടെ കൈകളിൽ പെട്ടന്ന് വിഷ്ണുവിന്റെ കൈകൾ പിടുത്തമിട്ടു. പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അനങ്ങാനാവാത്ത അവസ്ഥയിലും കണ്ണുനീർ ധാരയായി ഒഴുകുന്ന വിഷ്ണുവിനെ ആയിരുന്നു. ഇത്രയും നാൾ താൻ കരഞ്ഞു തീർത്തതിനൊക്കെ ഒരുമിച്ചു തന്നെ ദൈവം പകരം നൽകിയതായിട്ടാണ് അവൾക്ക് ആ നിമിഷം തോന്നിയത്.
വിഷ്ണുവിൽ ഒരു മാറ്റം വന്നത് മനസ്സിലാക്കിയ അവൾ ഉടൻ തന്നെ ഡോക്ടറെ വിളിച്ചു. ഉടൻ തന്നെ ഡോക്ടർസ് ആ മുറിയാകെ നിറഞ്ഞു.
അകത്തേക്ക് പോയ ഡോക്ടർസ് തിരിച്ചിറങ്ങുന്നതും കാത്തുകൊണ്ട് ഐശ്വര്യവും ജൂഡ് ഉം കാത്തുനിന്നു.
അൽപ സമയത്തിന് ശേഷം പുറത്തേക്ക് എത്തിയ ഡോക്ടർ വളരെ സന്തോഷത്തോടു കൂടെ തന്നെ അവരോട് മുറിയിലേക്ക് വരാൻ പറഞ്ഞ ശേഷം മുറിയിലേക്ക് നടന്നു.
മുറിയിലേക്ക് കയറിയ ഐശ്വര്യയോട് അദ്ദേഹം വളരെ സന്തോഷത്തോടെ പറഞ്ഞു തുടങ്ങി.
" എന്ത് അത്ഭുതമാടോ താൻ അകത്തു കാണിച്ചത്. മരുന്നിനോടൊക്കെ പ്രതികരിക്കുന്നുണ്ട് എന്നല്ലാതെ ഒരു വികാരവും ഇല്ലാതിരുന്ന വിഷ്ണു ഇപ്പോൾ എല്ലാം തുറിച്ചറിയുന്നുണ്ട്. എന്തായാലും താൻ ഇത്രയും നാൾ കരഞ്ഞു തീർത്തതിനൊക്കെ ഫലം കണ്ടന്നെ ഞാൻ പറയു.
ഡോക്ടറുടെ വാക്കുകൾ കേട്ട അവൾ സന്തോഷത്താൽ കരഞ്ഞുകൊണ്ട് കൈകൾ കൂപ്പി.
"എന്താ മോളെ നീ കരയല്ലേ ഇപ്പോൾ എല്ലാം ഏകദെശം ശരിയായി വരുന്നുണ്ടല്ലോ പിന്നെയും എന്തിനാ ഇങ്ങനെ കരയുന്നത്. മതി
💬 Comments
View all comments