0%

Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]

Author : Kambikathakal Read All Parts 501

കരഞ്ഞത് ഒരുപാട് കരഞ്ഞതല്ലേ നിങ്ങൾ രണ്ടാളും മതി ഇനി സന്തോഷത്തോടെ ജീവിക്കാൻ നോക്ക് കേട്ടോ ?"

ഡോക്ടർ അവളോടായി വീണ്ടും പറഞ്ഞു.

" അവൾ സന്തോഷത്തിൽ കരയുന്നതാ ഡോക്ടർ. ഈ ഒരു വാർത്ത കേൾക്കാൻ മാസങ്ങളായി കാത്തിരിക്കുന്നതല്ലേ അതിന്റെയ ?"

ജൂഡ് ആയിരുന്നു അത് പറഞ്ഞത്.

"നിങ്ങൾ എന്തായാലും ഇപ്പോൾ പൊയ്ക്കോളൂ ഇനി നിങ്ങൾ വരുമ്പോൾ ഇപ്പോൾ കണ്ടതിലും ഒരുപാട് മാറ്റങ്ങളോടെ എല്ലാ വിധത്തിലും പഴയ ആ വിഷ്ണുവിനെ ഞാൻ തിരികെ എല്പിച്ചിരിക്കും. "

ഡോക്ടർ അത് പറയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം അവർ ഇരുവരിലും നിലനിന്നിരുന്നു. അതുപോലെ ഒരു ആത്മവിശ്വാസം ഡോക്ടറിലും തെളിഞ്ഞു നിന്നിരുന്നു.

"??"

ഡോക്ടറെ കൈകൾ കൂപ്പി ഒന്ന് വണങ്ങിക്കൊണ്ട് ഐശ്വര്യവും ജൂഡ് ഉം അവിടെ നിന്നും പുറത്തേക്കിറങ്ങി.

വീട്ടിലേക്കുള്ള യാത്രയിൽ ഇരുവരും വളരെ സന്തോഷത്തിൽ ആയിരുന്നു. അവളിൽ നിറയുന്ന സന്തോഷം കണ്ട് ജൂഡിന്റെയും മനസ്സ് നിറയുന്നുണ്ടായിരുന്നു.

തിരികെ പോവും വിധം ജൂഡ് ഐഷുവിനോട് ആയി പറഞ്ഞു.

"എല്ലാം ശെരിയായില്ലേ ഇനിയാണ് ശെരിക്കുമുള്ള കളി ?"

------------------------------------------

ബ്രേക്കിങ് ന്യൂസ്‌.....

നഗരത്തിലെ പ്രധാന വ്യവസായിയും ബിസ്സിനെസ്സ് മഗ്നെറ്റും ആയ മാർകോയുടെ സഹോദരന്മാർ വ്യവസായ പ്രമുഖരായ ജോണിന്റെയും ജോർജിന്റെയുംമൃതദേഹം നഗരത്തിലെ മാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെടുത്തു.

ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം വേദന അനുഭവിച്ചാണ് ഇരുവരും മരിച്ചിരിക്കുന്നതെന്ന് സംഭവസ്ഥലത്തു എത്തിയ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. മുഖം പോലും വ്യക്തമാവാത്ത വിധം വെട്ടി മുറിച്ച ഭൗതീക ശരീരങ്ങൾ പോസ്റ്മാർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികാരികൾ വ്യക്തമാക്കി.

ഇത്രയും ക്രൂരമായ കൊലപാതകം നടത്തി അല്ലങ്കിൽ നടത്തുന്നതിന് കൂട്ടുനിന്നു എന്ന്

💬 Comments

View all comments