Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]
അങ്ങോട്ട് നോക്കി. നേരത്തെ പോയ തന്റെ കൂട്ടാളികൾ തന്നെയായിരുന്നു അത്. ആ കൂട്ടത്തിലെ തലവൻ എന്ന് തോന്നിക്കുന്നയാൾ മാർകോയുടെ അടുത്തേക്ക് വന്ന ശേഷം പറയാൻ തുടങ്ങി.
"സാർ ആന്റണി സാർ വിളിച്ചിരുന്നു അവർക്ക് ഏതോ ഒരു പെണ്ണിന്റെ ഫോട്ടോ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു. കാണാതായ ദിവസം ജോൺ സാറിന്റെ കൂടെ ഒരു കോഫി ഷോപ്പിൽ ആ പെണ്ണിനെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു "
അയാൾ പറയുന്നത് കേട്ട് മാർക്കോയിൽ എവിടെയൊക്കെയോ ഒരു പ്രതീക്ഷ തെളിഞ്ഞു തുടങ്ങിയിരുന്നു. അയാൾ ഉടനെ തന്നെ ഫോൺ എടുത്തു ആന്റണിയെ വിളിച്ചു.
?
"ആന്റണി മാർകോയാണ് ഏതൊരു പെണ്ണിനെ കുറിച്ച് വിവരങ്ങൾ കിട്ടി എന്ന് അറിഞ്ഞു "
അയാൾ ആന്റണിയോട് ചോദിച്ചു.
"സാർ കാണാതായ ദിവസം ജോണും ഒരു പെണ്ണുമായി ഒരു കോഫി ഷോപ്പിൽ വെച്ചു മീറ്റ് ചെയ്തിരുന്നു. നിങ്ങളുടെ സെക്യൂരിറ്റി ഓഫീസർസ് പറഞ്ഞത് പ്രകാരം അന്ന് ആ ദിവസം അവരുടെ കൂടെ വീട്ടിൽ ഉണ്ടായിരുന്നത് ആ പെൺകുട്ടി ആവാൻ ആണ് സാധ്യത."
മാർക്കോയോട് ആന്റണി പറഞ്ഞു.
"അവൾ ആരാണ് എന്ന് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ "
എന്തെങ്കിലും അറിയാനുള്ള കച്ചി തുരുമ്പ് കിട്ടിയ ഒരു ആവേശത്തോടെ അയാൾ ആന്റണിയോട് ചോദിച്ചു.
"ആരാണ് എന്ന് അന്വേഷിച്ചു വരുന്നേയുള്ളൂ സാർ. ക്രൈം ലിസ്റ്റിൽ ഒന്നും ഉള്ളതല്ല, പിന്നെ ആധാർ വഴി ഡീറ്റെയിൽസ് കിട്ടുവോ എന്ന് നോക്കാൻ ആളെ വിട്ടിട്ടുണ്ട്."
"ഓക്കേ എന്തായാലും താൻ ആ പെണ്ണിന്റെ ഫോട്ടോ എനിക്ക് ഒന്ന് അയക്കണം. ഇപ്പോൾ തന്നെ, കണ്ടുപിടിക്കാൻ പറ്റുവോ എന്ന് ഞങ്ങളും ഒന്ന് നോക്കാം "
പോലീസിനെ മാത്രം വിശ്വസിച്ചത്കൊണ്ട് കാര്യമില്ലന്ന് അറിയാവുന്ന മാർക്കോ അന്റണിയോടായി പറഞ്ഞു.
"ഈ കാര്യം ഞാൻ അങ്ങോട്ട് പറയാൻ നിൽക്കുവാരുന്നു. ഫോട്ടോ ഞാൻ ഇപ്പോൾ തന്നെ മെയിൽ ചെയ്യാം നിങ്ങളുടേതായ രീതിക്ക് കൂടി ഒന്ന് അന്വേക്ഷിക്കുന്നത് നല്ലതായിരിക്കും "
മാർകോയുടെ ആ ചോദ്യം കാത്തുനിന്നതുപോലെ ആന്റണി അത് പറഞ്ഞു.
"ശെരി ഇപ്പോൾ തന്നെ അയക്ക് "
അത് കൂടി പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട് ചെയ്തു.
അൽപ സമയം കഴിഞ്ഞപ്പോൾ അയാളുടെ ഫോണിൽ
💬 Comments
View all comments