0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 715

അറിഞ്ഞില്ല ഇനി ഇങ്ങനെ ഉണ്ടക്കാത്തെ ഞാൻ നോക്കി കൊള്ളാം "

"അതിന് തന്നെ ഞാൻ ഒന്നും പറഞ്ഞില്ലാലോ ? "

"എല്ലാ ഞാൻ വിചാരിച്ചു ഇഷ്ടപ്പെടാത്തെ........"

"തന്റെ മുഖം കണ്ട് ആരെങ്കിലും ഇഷ്ടപെട്ടില്ലെന്ന് പറയുവോടോ..... "

ജോണിന്റെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിക്ക് അടിവയറ്റിൽ മഞ്ഞ് വീഴുന്നത് പോലെ തോന്നി.

അതിന് മുല്ല മുട്ട് പൊഴിയും പോലെ ചിരിച്ചു കൊണ്ട് ലക്ഷ്മി തിരിച്ചു തറവാട്ടിലേക്ക് നടന്നു.

അവൾ പലവട്ടം തിരിഞ്ഞ് നോക്കിയപ്പോളും തന്നെ തന്നെ ജോൺ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിയിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാക്കി.

രാവിലെ ജോണിന് ഭക്ഷണം ലക്ഷ്മി കൊണ്ടുവരുന്നത് പിന്നെ പതിവായി. പതിയെ അവർ തമ്മിൽ അടുക്കാൻ തുടങ്ങി.

ലക്ഷ്മിയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അറിയാൻ ജോൺ ശ്രമിച്ചു.അത്പോലെ ജോണിനെ അറിയാൻ ലക്ഷ്മിയും.

ജോണിന്റെ തന്നോടുള്ള പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നും തന്നെ ഇഷ്ടമാണെന്ന് ലക്ഷ്മിക്കും അത് പോലെ ലക്ഷ്‌മിയുടെ ഇഷ്ടം ജോണിനും മനസിലായി.

രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണ് എന്ന് അറിയാമെങ്കിലും അത് തുറന്നു പറയാൻ രണ്ടാളും തയാർ ആയില്ല. രണ്ടാൾക്കും എങ്ങനെ പറയും എന്ന പേടി.

അങ്ങനെ ഒരു ദിവസം രണ്ടും കല്പിച്ചു ലക്ഷ്മി തന്റെ ഇഷ്ടം ജോണിനെ അറിയിച്ചു.

പിന്നീടങ്ങോട്ട് പ്രണയത്തിന്റെ രാവുക്കാളായിരുന്നു. . രണ്ടുപേരും തങ്ങളുടെ ഭാവിയെ കുറിച്ച് സ്വപ്നങ്ങൾ നെയ്തു കൂട്ടി. ഗ്രാമത്തിന്റെ പച്ചപ്പിൽ ഇണക്കുരുവികളായി അവർ പറന്നു നടന്നു

എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ജോണിന്റെയും ലക്ഷ്മിയുടെയും പ്രണയം തറവാട്ടിൽ അറിഞ്ഞു.

ഹിന്ദു പെണ്ണും ക്രിസ്ത്യനി ചെക്കനും തമ്മിലുള്ള പ്രേമത്തിന്റെ പവിത്രതായോ ആഴമോ ഒന്നും അവർക്ക് അറിയേണ്ടിരുന്നില്ല.

💬 Comments

View all comments