Chapter Title : യോദ്ധാവ് 3 [Romantic idiot]
" പെട്ടെന്ന് ആ വിളി കേട്ടപ്പോൾ ഞാൻ ഞെട്ടി.
"നിനക്ക് എങ്ങനെ ആ പേര് അറിയാം" ആശ്ചര്യത്തോടെ അഞ്ജലിയെ നോക്കി
"നേരത്തെ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ നീ തന്നെ അല്ലെ പറഞ്ഞത് പൊട്ടാ "
"ശരിയാണല്ലോ."
"അമ്മ നിന്നെ അപ്പു എന്നാലെ വിളിച്ചിരുന്നത്. "
"അമ്മക്ക് ഞാൻ എന്നും അപ്പുവായിരുന്നു. ചെറുപ്പം തൊട്ടേ അമ്മ എന്നെ അങ്ങനെ ആണ് വിളിച്ചിരുന്നത്. എനിക്ക് ഡേവിഡ് എന്നൊരു പേര് ഉണ്ടെന്ന് അമ്മക്ക് അറിയോ എന്ന് പോലും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. "
"നീ അമ്മയുടെ ആ വിളി ഒരുപാട് മിസ്സ് ചെയുന്നുണ്ടലേ "
"മ്മ് "
"അപ്പു എന്നത് ക്യൂട്ട് നെയിം ആണ് ഡേവിഡ് എന്നതിനേക്കാളും വിളിക്കാൻ സുഖവും അതാണ്.................. ഞാൻ നിന്നെ അപ്പു എന്ന് വിളിച്ചോട്ടെ.......... നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട. "
"അതിന് എന്താ നീ വിളിച്ചോ. തെറി ഒഴിച്ച് എന്ത് വിളിക്കുന്നതും എനിക്ക് കുഴപ്പമില്ല.???."
"????"
ഭക്ഷണം കഴിച് കഴിഞ്ഞു ഞാൻ അഞ്ജലിയെ പിടിച്ചു റൂമിൽ എത്താൻ സഹായിച്ചു.
രാത്രിയിൽ കഴിക്കേണ്ട മരുന്നുകൾ ഒക്കെ അഞ്ജലിക്ക് കൊണ്ടുത്ത് എന്റെ റൂമിലേക്ക് കിടക്കാൻ പോയി.
രാവിലെ കണ്ണ് തുറന്ന അഞ്ജലി കാണുന്നത് ഡേവിഡിനെയാണ്.
"ഗുഡ് മോർണിംഗ് "
"ഗുഡ് മോർണിംഗ് അപ്പു "
"നല്ല അടിപൊളിയായി ഉറങ്ങി എന്ന് തോന്നുന്നു "
"മ്മ്. ഇന്നലത്തെ ആക്‌സിഡന്റ് ഷീണവും മരുന്നിന്റെ സെഡക്ഷനും ഒക്കെ കാരണം നാലോണം ഉറങ്ങി. "
"സാധാരണ ഭാര്യയാണ് ഭർത്താവിനെ വിളിച്ചു ഉണർത്തി ചായ കൊടുക്കുക കലികാലം " അഞ്ജലിയെ കളിയാക്കി കൊണ്ട് ഡേവിഡ് ചായക്കപ് നീട്ടി
💬 Comments
View all comments