Chapter Title : യോദ്ധാവ് 3 [Romantic idiot]
നടന്ന് വന്ന് ബെഡിൽ ഇരുന്നു.............
"മ്മ് എന്താ ? " കാരണം മനസ്സിലായിട്ടും ഞാൻ അവളോട് ചോദിച്ചു.
"ഞാൻ ഇന്ന് ഇവിടെയാ കിടക്കുന്നത്.........."
"നിനക്ക് എന്താ അവിടെ കിടന്നാൽ..........."
"നീ എന്ത് മനുഷ്യനാടാ............ സാധാരണ കാമുകന്മരാക്ക് ആണെങ്കിൽ ഇതിൽ കൂടുതൽ സന്തോഷം വേറെ ഉണ്ടാക്കില്ല എന്നിട്ട് ഇവൻ ചോദിക്കുന്നത് നിനക്ക് എന്താ അവിടെ കിടന്നാൽ എന്ന് "
"പിന്നെ നിനക്ക് എന്റെ അടുത്ത് കിടക്കാൻ പൂതിയായിട്ടു അല്ലെലോ ഇപ്പോൾ വന്നത് , നിനക്ക് ഇടി മിന്നൽ പേടിയായിട്ടാലേ പേടിത്തുറി..........ആൾക്കാരെ തല്ലാൻ ഒക്കെ നല്ല ധൈര്യമാണ് പക്ഷേ ഇടി മിന്നലിനെ പേടിയാണ് ????? "
"പിന്നെ എനിക്ക് പേടി ഒന്നുമില്ല " എന്ന് പറഞ്ഞു തീർന്നതും ഇടി വെട്ടിയതും ഒരുമിച്ചായിരുന്നു.
അമ്മേ എന്ന് വിളിച്ചു അഞ്ജു എന്റെ മെത്തേക്ക് ചാടിവീണു.
"നിനക്ക് പേടി ഒന്നും ഇല്ലെന്ന് എനിക്കിപ്പോൾ മനസിലായി. ?????"
അഞ്ജു തലഉയർത്തി ഒരു വളിച്ച ചിരി ചിരിച്ചു എന്നിട്ട് എന്റെ നെഞ്ചത്ത് തലവച്ചു കിടന്നു. കുറച്ചു കഴിഞ്ഞു മഴയും മിന്നലും പോയെങ്കിലും അവൾ അങ്ങനെ തന്നെ കിടന്നു.
"അപ്പു.......... " നെഞ്ചിൽ കിടന്ന് കൊണ്ടവൾ വിളിച്ചു
"മ്മ് "
"ഞാൻ നിന്ന് നിന്നോട് നോ പറഞ്ഞാൽ നീ എന്ത് ചെയ്തേനെ ? "
"നിനക്ക് എന്നെ കിട്ടാൻ മാത്രം ഉള്ള ഭാഗ്യം ഒന്നും ഇല്ലെന്ന് വിചാരിച്ചേനെ ????"
"ഞാൻ സീരിയസ് ആയിട്ടാ ചോദിച്ചത് "
"ഞാനും സീരിയസ് ആയിട്ടാ പറഞ്ഞത്. "
"അപ്പോ നീ എന്നെ കൺവീൻസ് ചെയ്യാൻ നോകിലായിരുന്നോ......... ? "
"ഇല്ല. ഈ ലവ്
💬 Comments
View all comments