0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 727

എന്തെന്ന് അറിയാൻ ഞാൻ അവളെ നോക്കി , അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തിരിക്കുന്നു അത് കണ്ടപ്പോൾ എനിക്ക് ആശ്വാസമായി.
കുറെ നേരം ഞങ്ങൾ തമ്മിൽ ഒന്നും സംസാരിചില്ല , ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി. ഇത്രയും ദിവസം വാതോരാത്തെ സംസാരിച്ചിരുന്ന ഞങ്ങൾക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടാത്തെ ആയി.

"അപ്പു എനിക്ക് ഫ്ലാറ്റിൽ പോകണം........." അഞ്ജു തന്നെ മൗനം ബേധിച്ചു.

"പോകണോ........... ? "

"എന്താ പോകണ്ടേ......... ? "

"വേണ്ട പോകണ്ട. ഇനി എന്റെ ഒപ്പം ഇവിടെ നിന്നാൽ പോരെ............ ? "

"മതിയോ.......... ? "

"മതി"

ഞങ്ങക്കിടയിൽ വീണ്ടും മൗനം തളംകെട്ടി.

അപ്പോൾ ആണ് "ആ കയ്യിലേയും കളിലെയും കെട്ടൊക്കെ അഴിച്ചോ ? " എന്ന് ചോദിച്ചു മീരയുടെ എൻട്രി.

മീരയെ കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ അകന്നിരുന്നു. മീര എന്തായാലും ഇപ്പോൾ വന്നത് നന്നായി എന്ന് എനിക്ക് തോന്നി.

"ആ അഴിച്ചു " എന്ന് അഞ്ജു മീരക്ക് മറുപടി നൽകി

രാത്രി ഞങ്ങളുടെ ഒപ്പം ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് മീര പോയത്. മീര ഞങ്ങൾ അവരവരുടെ റൂമിലേക്ക് കിടക്കാൻ പോയി.

എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. ഇന്നലെ ടെൻഷൻ കാരണം ആണ് ഉറക്കം വരാഞ്ഞതെങ്കിൽ ഇന്ന് സന്തോഷം കാരണമാണ്.

പുറത്ത് പെയ്യുന്ന മഴ ആസ്വദിച്ചു ഞാൻ കിടന്നു. പെട്ടെന്ന് ഇടി വെട്ടിയപ്പോൾ ആണ് എനിക്ക് അഞ്ജുവിന്റെ കാര്യം ഓർമ വന്നത്. ഞാൻ ബെഡിൽ നിന്നും എനിക്കാൻ തുടങ്ങിയപ്പോൾ എന്റെ റൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടു.

ഞാൻ റൂമിലെ ലൈറ്റ് ഇട്ടു.......... അഞ്ജു

💬 Comments

View all comments